ഡബ്ള്യുഎംസി സ്വിസ് പ്രൊവിന്‍സ് റിപ്പബ്ളിക് ദിനം ആഘോഷിച്ചു
Tuesday, February 3, 2015 10:04 AM IST
സുറിച്ച് : ഭാരതത്തിന്റെ 66-ാമത് റിപ്പബ്ളിക് ദിനം വേള്‍ഡ് മലയാളി കൌണ്‍സില്‍ (ഡബ്ള്യുഎംസി) സ്വിസ് പ്രൊവിന്‍സിന്റെ ആഭിമുഖ്യത്തില്‍ സമുചിതമായി ആഘോഷിച്ചു.

അയല്‍രാജ്യങ്ങള്‍ പലതും ഏകാധിപത്യത്തിലേക്കു വീണപ്പോഴും ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തി ഇന്ത്യ മറ്റു രാജ്യങ്ങള്‍ക്ക് മാതൃക ആകുന്നതില്‍ ഓരോ ഭാരതീയനും അഭിമാനം കൊള്ളുകയാണെന്ന് പ്രസിഡന്റ് ജിമ്മി കൊരട്ടിക്കാട്ടു തറയില്‍ പരാമര്‍ശിച്ചു.

സുറിച്ചിലെ അഫൊള്‍ട്ടനില്‍ നടത്തിയ യോഗത്തില്‍ ചെയര്‍മാന്‍ ജോഷി പന്നാരക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. ആഘോഷ പരിപാടികള്‍ക്കു സെക്രട്ടറി ജോഷി താഴത്തുകുന്നേല്‍, ട്രഷറര്‍ ബാബു കാശംകാട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍