ഐഎസ് ബന്ധം; ജര്‍മന്‍കാരന്റെ ജോലി പോയി
Friday, January 30, 2015 10:13 AM IST
ബര്‍ലിന്‍: ഇസ്ലാമിക് സ്റേറ്റ് ഭീകരസംഘടനയുമായി ബന്ധം തെളിയിക്കപ്പെട്ടതിനെത്തുടര്‍ന്ന് ഫ്രാങ്ക്ഫര്‍ട്ട് സ്വദേശിയെ ജോലിയില്‍നിന്നു പിരിച്ചുവിട്ടു.

ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. ഐഎസുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്ന ഒരു വിദേശ പൌരന്‍ ഇയാളുടെ അടുത്ത സുഹൃത്താണെന്നു വ്യക്തമായതിനെത്തുടര്‍ന്നാണു നടപടി.

ഇയാള്‍ സുഹൃത്തിന് 2000 യൂറോ കടം നല്‍കിയിരുന്നതായും കോടതിയില്‍ തെളിഞ്ഞു. ഒരു ട്രാഫിക് കുറ്റകൃത്യത്തിന് പിഴ വിധിക്കപ്പെട്ടപ്പോള്‍ മുതലാണ് ഇയാള്‍ പോലീസിന്റെ നിരീക്ഷണത്തിലായത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഭീകരബന്ധവും വെളിപ്പെടുകയായിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍