മാഞ്ചസ്റര്‍ കാത്തലിക് അസോസിയേഷന്റെ സായാഹ്ന കൂട്ടായ്മയ്ക്കു തുടക്കമായി
Thursday, January 29, 2015 10:08 AM IST
മാഞ്ചസ്റര്‍: കേരള കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്ററിന്റെ സായാഹ്ന കൂട്ടായ്മയ്ക്കു തുടക്കമായി. മലയാളം ക്ളാസുകളും വ്യക്തിത്വ വികസന പരിശീലന സെമിനാറുകളും ഗെയിമുകളുമായി എല്ലാ ശനിയാഴ്ചകളിലും വൈകുന്നേരം അഞ്ചു മുതല്‍ 6.30 വരെയാണു സൌഹൃദ കൂട്ടായ്മ നടക്കുക.

സെന്റ് മാര്‍ട്ടിന്‍സ് ഹാളില്‍ ചേര്‍ന്ന ആദ്യ കൂട്ടായ്മയില്‍ അസോസിയേഷനിലെ മുതിര്‍ന്ന അംഗം ടോമി ഉദ്ഘാടനം നിര്‍വഹിച്ചതോടെ സൌഹൃദകൂട്ടായ്മയ്ക്കു തുടക്കമായി.

മലയാളം ക്ളാസുകള്‍, ക്രിയേറ്റീവ് റൈറ്റിംഗ്, ചിത്രരചന പരിശീലനം, വിവിധതരം ഗെയിമുകള്‍, സ്ത്രീകള്‍ക്കു റിലാക്സേഷന്‍ ക്ളാസുകള്‍ തുടങ്ങി പുരുഷന്മാര്‍ക്കായും ഒട്ടേറെ പരിപാടികള്‍ ക്രമീകരിച്ചിട്ടുണ്ട്.

തിരക്കേറിയ പ്രവാസജീവിത്തില്‍ അല്പനേരം സല്ലപിക്കുന്നതിനും അറിവുകള്‍ പങ്കുവച്ച് കുടുംബബന്ധങ്ങള്‍ ഭദ്രമാക്കുന്നതിനുമായാണു സായാഹ്ന കൂട്ടായ്മയ്ക്കു തുടക്കം കുറിച്ചതെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ബിജു ആന്റണി അറിയിച്ചു.

അസോസിയേഷന്റെ മന്ത്ലി ഇ-മാഗസിനായ കെസിഎഎം വോയിസിലേക്കു കൃതികളും ആശംസകളും അയയ്ക്കുവാന്‍ താത്പര്യം ഉള്ളവര്‍ ശിളീ@സരാമ.രീ.ൌസ എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കണമെന്നു ഭാരവാഹികള്‍ അറിയിച്ചു. അസോസിയേഷന്റെ ഈസ്റര്‍ ആഘോഷം ഏപ്രില്‍ 11ന് (ശനി) ടിംബര്‍ലി മെതോഡിസ്റ് ചര്‍ച്ച് ഹാളില്‍ നടക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍