ചൈനീസ് കറന്‍സി വ്യാപാരത്തിനു സ്വിസ് സെന്‍ട്രല്‍ ബാങ്ക് അനുമതി നല്‍കി
Thursday, January 22, 2015 10:14 AM IST
ജനീവ: പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈനയുമായി സ്വിസ് സെന്‍ട്രല്‍ ബാങ്ക് കരാര്‍ ഒപ്പുവച്ചു. റെന്‍മിന്‍ബി ട്രേഡിംഗിനു ക്ളിയറിംഗ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയാണു ലക്ഷ്യം. ചൈനീസ് കറന്‍സി ട്രേഡിംഗിനാണ് ഇതുവഴി സ്വിസ് സെന്‍ട്രല്‍ ബാങ്ക് അനുമതി നല്‍കുന്നത്.

തീരുമാനത്തെ ആഭ്യന്തര ബാങ്കിംഗ് ലോബി സഹര്‍ഷം സ്വാഗതം ചെയ്തു. സ്വിസ് ബാങ്കിംഗ് മേഖലയുടെ ഏറ്റവും വലിയ സവിശേഷതയായി വിശേഷിപ്പിക്കപ്പെടുന്ന രഹസ്യ സ്വഭാവത്തിന്റെ യുഗം അവസാനിക്കുന്നതിന്റെ സൂചനകള്‍ കൂടിയാണ് ഇതില്‍നിന്നു ലഭിക്കുന്നത്.

സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിന്റെ സമ്മേളനത്തില്‍ ഇത്തവണ ചൈനീസ് പ്രധാനമന്ത്രി ലീ കെച്യാംഗ് സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍