യൂറോപ്പിലെ മുസ്ലിം വിരുദ്ധ നിലപാടുകളുടെ ഉറവിടം
Saturday, January 17, 2015 10:29 AM IST
ഫ്രാങ്ക്ഫര്‍ട്ട്: പാരീസിലെ ആക്രമണ സംഭവത്തിനുശേഷം ജര്‍മനിയിലെ പ്രതിഷേധ മാര്‍ച്ചുകള്‍ കൂടി വരുന്നു. അതോടൊപ്പം യൂറോപ്പിലെ മുസ്ലിം ജനസംഖ്യ ചര്‍ച്ചാ വിഷയമാക്കിയിരിക്കുന്നു. ജര്‍മനി, യുകെ, ഹോളണ്ട് തുടങ്ങിയ രാജ്യങ്ങളിലെ മുസ്ലിം ജനസംഖ്യ വന്‍ തോതില്‍ വര്‍ധിച്ചുവരുന്നതിന് എതിരെ ജനവികാരം ശക്തമാകുന്നു. യൂറോപ്പിലെ കുടിയേറ്റ നിയമങ്ങളില്‍ ഭേദഗതി വേണമെന്ന ആവശ്യവുമായി പല രാജ്യങ്ങളിലും ജനങ്ങള്‍ പ്രക്ഷോഭത്തിലാണ്.

യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ മുസ്ലിം ജനങ്ങളുള്ളത് ജര്‍മനിയിലും ഫ്രാന്‍സിലുമാണ്. 2010ലെ കണക്കനുസരിച്ച് 47 ലക്ഷം മുസ്ലിങ്ങളാണ് ജര്‍മനിയിലുള്ളത്. ഇത് മൊത്തം ജനസംഖ്യയുടെ 5.8 ശതമാനം വരും. ഫ്രാന്‍സില്‍ 7.5 ശതമാനം പേര്‍ മുസ്ലിങ്ങളും റഷ്യയില്‍ 140 ലക്ഷം മുസ്ലിങ്ങളുമാണുള്ളത്. യൂറോപ്പിലെ മുസ്ലിം ജനസംഖ്യ അതിവേഗം വര്‍ധിക്കുന്നതിനെ ആശങ്കയോടെയാണ് യൂറോപ്യന്‍ ജനത കാണുന്നത്. 1990ല്‍ മൊത്തം ജനസംഖ്യയുടെ നാലു ശതമാനം മാത്രമായിരുന്നു മുസ്ലിങ്ങള്‍. എന്നാല്‍ 2010 ല്‍ ഇത് ആറു ശതമാനമായി ഉയര്‍ന്നു. 2030 ല്‍ യൂറോപ്യന്‍ ഭൂഖണ്ഡത്തിലെ മൊത്തം ജനസംഖ്യയുടെ എട്ടു ശതമാനം മുസ് ലിങ്ങളായിരിക്കുമെന്നാണ് കണക്കാക്കുന്നു.

കുടിയേറുന്ന മുസ്ലിം ചെറുപ്പക്കാരുടെ യൂറോപ്പിലെ ശരാശരി പ്രായം 32 വയസാണ്. അതേ സമയം മൊത്തം യൂറോപ്യന്‍ ശരാശരി പ്രായം 40 വയസും. ക്രിസ്ത്യാനികളുടെ മാത്രം ശരാശരി വയസ് 42 ആണ്. കുടിയേറ്റത്തിനൊപ്പം സന്താനനിയന്ത്രണമില്ലായ്മയും മുസ്ലിം ജനസംഖ്യ വര്‍ധിപ്പിക്കുന്നു. ചില സ്ഥലങ്ങളില്‍ വന്‍ തോതില്‍ ഇവര്‍ മതപരിവര്‍ത്തനവും നടത്തുന്നു. മുസ്ലിങ്ങളോട് മൃദുവായ സമീപനമാണ് ഫ്രാന്‍സിലും ബ്രിട്ടണിലും ഉള്ളത്. അതേ സമയം സ്പെയിന്‍, ഇറ്റലി, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളില്‍ മുസ്ലിം വിരുദ്ധ വികാരം ശക്തമാണ്.

2010 വരെ 130 ലക്ഷം പേര്‍ യാഥാസ്ഥിക മുസ്ലിം രാജ്യങ്ങളില്‍ നിന്നും യൂറോപ്പില്‍ കുടിയേറിയത്. ഇവര്‍ ഇടയ്ക്കിടെ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന വാദം ശക്തമാണ്. തുര്‍ക്കി, കൊസോവ, ഇറാഖ്, ബോസ്നിയ ഹെര്‍സിഗോവിന, മൊറോക്കോ, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നും എത്തിയവര്‍ സാവധാനം യൂറോപ്പിനെ സംഘര്‍ഷ ഭൂമിയാക്കുന്നു. ജര്‍മന്‍കാരുടെ നേതൃത്വത്തില്‍ പാട്രിയോട്ടിക് യൂറോപ്യന്‍സ് എഗൈന്‍സ്റ് ഇസ്ലാമിസേഷന്‍ ഓഫ് ദ് വെസ്റ് (ജഋഏകഉഅ) എന്ന സംഘടനയുടെ പ്രതിക്ഷേധം ഈ നാളുകളില്‍ ജര്‍മനിയില്‍ ശക്തി പ്രാപിക്കുകയാണ്.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍