കൊച്ചിയില്‍ നോര്‍ക്ക എന്‍ആര്‍കെ മീറ്റ് ജനുവരി 16, 17 തീയതികളില്‍
Friday, January 16, 2015 6:18 AM IST
വിയന്ന: ജനുവരി 16, 17 ദിവസങ്ങളില്‍ കൊച്ചിയിലെ ലെ മെറിഡിയന്‍ ഹോട്ടലില്‍ നടക്കുന്ന നോര്‍ക്ക എന്‍ആര്‍കെ മീറ്റില്‍ മുഖ്യ രക്ഷാധികാരി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, രക്ഷാധികാരി വര്‍ഗീസ് കുര്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒമ്പതു പേര്‍ പ്രവാസി മലയാളി ഫെഡറേഷനെ പ്രതിനിധാനം ചെയ്യും. ഇവരെ കൂടാതെ സെക്രട്ടറി സിബി നാരമംഗലത്ത്, സ്റീഫന്‍ ഇടപ്പാറ, ബേബിച്ചന്‍ കണ്ടനാമറ്റം, മനോജ് വര്‍ഗീസ്, ബേബി മാത്യു, ജോജി തോമസ്, മാത്യൂസ് പി. കുര്യന്‍ എന്നിവരാണ് പങ്കെടുക്കുന്ന മറ്റു നേതാക്കള്‍.

കണ്‍വന്‍ഷന് എല്ലാ ഭാവുകങ്ങളും അര്‍പ്പിക്കുന്നതായി ഗ്ളോബല്‍ കോഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍, അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ മാത്യു മൂലേച്ചേരില്‍, അഡ്വൈസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ബഷീര്‍ അമ്പലായി, ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ട് എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍