ഷാര്‍ലി എബ്ഡോയുടെ കവര്‍ ഇസ്ലാമിനെ അപമാനിക്കാനെന്ന് ആരോപണം
Thursday, January 15, 2015 10:14 AM IST
പാരീസ്: ഷാര്‍ലി എബ്ഡോ വാരിക പ്രസിദ്ധീകരിച്ച കവര്‍ ചിത്രം മുസ്ലിം സമൂഹത്തെ അപമാനിക്കാനെന്ന് ആരോപണം ഉയരുന്നു. പ്രവാചകന്‍ മുഹമ്മദ് നബിയുടെ മറ്റൊരു ചിത്രം നല്‍കി, എല്ലാത്തിനും ക്ഷമിച്ചിരിക്കുന്നു എന്ന വാചകമാണ് കവറില്‍ ചേര്‍ത്തിരിക്കുന്നത്.

ഈ കാര്‍ട്ടൂണ്‍ കൂടുതല്‍ അക്രമങ്ങള്‍ക്കാണ് പ്രേരണ നല്‍കുന്നതെന്ന് അഭിപ്രായം ഉയരുന്നു. ഫിലിപ്പൈന്‍സ് അടക്കമുള്ള രാജ്യങ്ങളില്‍ ഇതിനെതിരേ നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ കോലം കത്തിക്കുകയും ചെയ്തു.

ഇപ്പോള്‍ കൂട്ടക്കൊലയുടെ പ്രതീകമായാണ് നെതന്യാഹുവിനെ ഇവര്‍ കാണുന്നത്. ഷാര്‍ലി എബ്ഡോയുടെ ചില ഭാഗങ്ങള്‍ പുനപ്രസിദ്ധീകരിച്ച ഒരു ടര്‍ക്കിഷ് പത്രത്തിന്റെ സുരക്ഷയും വര്‍ധിപ്പിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍