യുകെ ശാഖായോഗത്തിന്റെ ഏഴാമത് കുടുംബയോഗം ഡിവൈസസില്‍ ജനുവരി 18 ന്
Wednesday, January 14, 2015 10:18 AM IST
ലണ്ടന്‍: 6170-ാമത് യുകെ എസ്എന്‍ഡിപി ശാഖാ യോഗത്തിന്റെ ഏഴാമത് കുടുംബ യൂണിറ്റ് ജനുവരി 18ന് (ഞായര്‍) രാവിലെ 10ന് ഡിവൈസസില്‍ ഉദ്ഘാടനം ചെയ്യും.

ശാഖാ മാനേജിംഗ് കമ്മിറ്റി അംഗം രാജേഷ് നടേപ്പള്ളി അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ ശാഖാ പ്രസിഡന്റ് സജിത് ഉദയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. കുടുംബ യൂണിറ്റിന്റെ ഉദ്ഘാടനം യൂണിയന്‍ കമ്മിറ്റിയംഗം സൌമ്യ ഉല്ലാസ് നിര്‍വഹിക്കും. വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ സുരേന്ദ്രന്‍, ശാഖാ മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ ലൈജു രാഘവന്‍, ടി.എസ് സതീശന്‍ (ബ്രിസ്റോള്‍), മോഹന്‍ കുമാര്‍ (ഈസ്റ്ഹാം), സുരേഷ് തേനൂരാന്‍ (പൂള്‍), രാഗേഷ് കുമാര്‍ (സൌത്താംപ്ടണ്‍), അര്‍ജുന്‍ അരയക്കണ്ടി (വെമ്പ്ളി), വനിതാസംഘം പ്രസിഡന്റ് ശ്യാമള സതീശന്‍, സെക്രട്ടറി ഹേമലത സുരേഷ്, കമ്മിറ്റിയംഗം സജിതാ രാജേഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് പ്രസംഗിക്കും.

എസ്എന്‍ഡിപി യോഗവും കുടുംബയൂണിറ്റും എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷഠണം നടത്തും. ശാഖാ പഞ്ചായത്ത് കമ്മിറ്റിയംഗം രാജേഷ് പൂപ്പാറ സ്വാഗതം പറയും.

വിശദ വിവരങ്ങള്‍ക്ക്: രാജേഷ് നടേപ്പള്ളി 07951263954.

വിലാസം: ഇീായലംമഹസ, എീഹഹ്യ ഞീമറ, ഉല്ശ്വല, ണശഹവേെശൃല, ടച10ഋ4ഋ.

റിപ്പോര്‍ട്ട്: സണ്ണി മണ്ണാറത്ത്