ജര്‍മനിയില്‍ മസ്തിഷ്ക മരണം സംഭവിക്കാത്തയാളുടെ അവയവങ്ങള്‍ എടുക്കാന്‍ ശ്രമം
Tuesday, January 13, 2015 9:53 AM IST
ബര്‍ലിന്‍: പൂര്‍ണമായി മസ്തിഷ്ക മരണം സംഭവിച്ചിട്ടില്ലാത്ത ആളുടെ അവയവങ്ങള്‍ എടുത്ത് അവയവദാനത്തിനു തയാറാക്കാന്‍ ശ്രമം നടത്തിയതിനെക്കുറിച്ച് ജര്‍മന്‍ മെഡിക്കല്‍ അസോസിയേഷന്‍ അന്വേഷണം പ്രഖ്യാപിച്ചു.

ശസ്ത്രക്രിയ തുടങ്ങിയ ശേഷമാണ് ആളുടെ മസ്തിഷ്ക മരണം പൂര്‍ണമായിട്ടില്ലെന്നു സര്‍ജന്‍മാര്‍ തിരിച്ചറിയുന്നത്. ഉടന്‍ തന്നെ സര്‍ജറി നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു.

സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാന്‍ സാധിക്കാത്തവിധം ക്ഷതം ഇദ്ദേഹത്തിന്റെ തലച്ചോറിന് സംഭവിച്ചിരുന്നു. എന്നാല്‍, ജര്‍മന്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള മസ്തിഷ്ക മരണം സംഭവിക്കാത്ത കാലത്തോളം അവയവങ്ങള്‍ മാറ്റിവയ്ക്കലിന് എടുക്കുന്നത് നിയമവിരുദ്ധമാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍