സൌത്ത് ഇന്ത്യന്‍ ഡ്രൈവേഴ്സ് അസോസിയേഷന് പുതിയ നേതൃത്വം
Sunday, January 11, 2015 7:20 AM IST
ന്യൂഡല്‍ഹി: ദക്ഷിണേന്ത്യയിലെ ഡ്രൈവര്‍മാരുടെ കൂട്ടായ്മയായ സൌത്ത് ഇന്ത്യന്‍ ഡ്രൈവേഴ്സ് അസോസിയേഷന്‍ നിലവില്‍വന്നു. ആര്‍കെ പുരം സെക്ടര്‍ 5 ഡിഡിഎ പാര്‍ക്കില്‍ നടന്ന യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

പ്രസിഡന്റായി ടി.കെ അനില്‍ (കേരള), സെക്രട്ടറിയായി എ. മുരുകന്‍ (തമിഴ്നാട്), ജോ. സെക്രട്ടറിമാരായി ആര്‍.ജെ ജോസഫ് ബി. മധുസൂദനന്‍ ((തമിഴ്നാട്), ട്രഷററായി ബി. കൃഷ്ണ (ആന്ധ്രാപ്രദേശ്) എന്നിവരെ തെരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് അംഗങ്ങളായി ചന്ദ്രന്‍, ഹരി, മധുസൂദനന്‍, മുരുകന്‍, ശശാങ്കന്‍, മാത്യു രവികുമാര്‍, സെല്‍വരാജ്, ശംഷുദ്ദീന്‍ എന്നിവരേയും തെരഞ്ഞെടുത്തു.

വിശദ വിവരങ്ങള്‍ക്ക്: 9999287100.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്