സ്വാന്‍സി മലയാളി അസോസിയേഷന്റെ ക്രിസ്മസ്, ന്യൂഇയര്‍ ആഘോഷം വര്‍ണാഭമായി
Sunday, January 11, 2015 7:13 AM IST
സ്വാന്‍സി: അവിസ്മരണീയമായ പ്രോഗ്രാമുകളും ക്രിസ്മസ് നേറ്റിവിറ്റി കണ്‍സെര്‍ട്ടും ന്യൂഇയര്‍ ഡിന്നറും ഒക്കെയായി സ്വാന്‍സിയിലെ മലയാളികള്‍ സ്വാന്‍സി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ക്രിസ്മസും ന്യൂഇയറും ആഘോഷിച്ചു.

ശനിയാഴ്ച വൈകുന്നേരം നാലിന് ആരംഭിച്ച കലാപരിപാടികള്‍ക്ക് മുന്നോടിയായി നടന്ന പൊതുയോഗത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് ജോജി ജോസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിജു വിതയത്തില്‍ സ്വാഗതം ആശംസിച്ചു. യുക്മ നാഷണല്‍ സെക്രട്ടറി ബിന്‍സു ജോണ്‍, അസോസിയേഷന്‍ രക്ഷാധികാരി പീറ്റര്‍ ബാരന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. അസോസിയേഷന്റെ പുതിയ പ്രസിഡന്റായ ജിജി ജോര്‍ജ്, സെക്രട്ടറി ജിനോ ഫിലിപ്പ്, ട്രഷറര്‍ റെജി ജോസഫ് എന്നിവരും വേദിയില്‍ സന്നിഹിതരായിരുന്നു.

പൊതുസമ്മേളനത്തിനുശേഷം നടന്ന ക്രിസ്മസ് കണ്‍സര്‍ട്ട് കാണികളുടെ മുക്തകണ്ഠം പ്രശംസ ഏറ്റുവാങ്ങി. നാല്‍പ്പതോളം കുട്ടികളെ മനോഹരമായി പരിശീലിപ്പിച്ചെടുത്ത ബിജു മാത്യു, ജിജി ജോര്‍ജ്, ബിനോജി ആന്റണി, ജീന സെബാസ്റ്യന്‍ എന്നിവരെ എല്ലാവരും അഭിനന്ദിച്ചു. തുടര്‍ന്ന് അസോസിയേഷന്‍ അംഗങ്ങള്‍ അവതരിപ്പിച്ച നൃത്ത നൃത്യങ്ങളും സംഗീതപരിപാടികളും ഏവരും മനം നിറയെ ആസ്വദിച്ചു.

പുതുവത്സര ഡിന്നറിനുശേഷം വളരെ മനോഹരമായ ഒരു സായാഹ്നം സമ്മാനിച്ച അനുഭൂതികളും ഏറ്റു വാങ്ങിയാണ് ഏവരും സ്വഭവനങ്ങളിലേക്ക് യാത്രയായത്.

റിപ്പോര്‍ട്ട്: ടോമി ജോര്‍ജ്