ഫ്രാന്‍സില്‍ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തി
Sunday, January 11, 2015 7:11 AM IST
പാരീസ്: ഫ്രാന്‍സില്‍ പതിനേഴുപേരുടെ മരണത്തിനിടയാക്കിയ തീവ്രവാദി ആക്രമണത്തെ തുടര്‍ന്ന് രാജ്യത്തെ സുരക്ഷ സംവിധാനം ശക്തമാക്കി. തലസ്ഥാനമായ പാരീസില്‍ മാത്രമായി 500 പോലീസുകാരെ അധികമായി നിയോഗിച്ചിതായി ആഭ്യന്തര മന്ത്രി ബേര്‍ണാഡ് കസേനുവേ അറിയിച്ചു. എല്ലാ വിധത്തിലുമുള്ള സുരക്ഷാ സംവിധാനങ്ങളാണ് രാജ്യത്തു ക്രമീകരിച്ചിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മാധ്യമപ്രവര്‍ത്തകരുള്‍പ്പടെയുള്ളവരെ തോക്കിനിരയാക്കിയ ഭീകരരെ പോലീസ് ഏറ്റുമുട്ടലിലടെ വധിച്ചുവെങ്കിലും പക്ഷേ, ഭീഷണി അവസാനിച്ചിട്ടില്ലന്നും ഫ്രഞ്ച് പ്രസിഡന്റ് ഒളാന്ദ് പറഞ്ഞു. എന്നാല്‍, ഇതുകൊണ്ട് ഭീകരരില്‍നിന്നുള്ള ഭീഷണി അവസാനിച്ചു എന്നു കരുതരുതെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാന്ദ്.

കമാന്‍ഡോ ഓപ്പറേഷന്റെ വിജയത്തിനുശേഷം ടെലിവിഷിനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഫ്രഞ്ച് സുരക്ഷാ സൈനികരുടെ ധൈര്യത്തെ അദ്ദേഹം അഭിനന്ദിച്ചു.

മുന്‍പു കാണാത്ത വിധമുള്ള ഭീകര ഭീഷണിയെയാണ് രാജ്യം ഇപ്പോള്‍ നേരിടുന്നതെന്ന് പ്രധാനമന്ത്രി മാന്വല്‍ വാല്‍സ് പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിലെ ദുരന്തത്തിനിരയാവര്‍ക്ക് ആദരാഞ്ജ്ജലികള്‍ അര്‍പ്പിക്കാനായി രാജ്യത്തുടനീളം പതിനായിരങ്ങളാണ് ഒത്തുകൂടിയത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍