ബ്രാഡ്ഫോര്‍ഡില്‍ ക്രിസ്മസ് പുതുവത്സരാഘോഷം ജനുവരി 10 ന്
Friday, January 9, 2015 10:00 AM IST
ബ്രാഡ്ഫോര്‍ഡ്: മലയാളി കമ്യൂണിറ്റി ഓഫ് ബ്രാഡ്ഫോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 10ന് (ശനി) ക്രിസ്മസ്, പുതുവത്സരാഘോഷങ്ങള്‍ നടക്കും. വൈകുന്നേരം നാലിന് ലിറ്റില്‍ ലെയ്ന്‍ ചര്‍ച്ച് ഹാളിലാണ് ക്രിസ്മസ് പുതുവത്സാരാഘോഷങ്ങള്‍ ആഘോഷിക്കുന്നത്.

വിവിധതരം കലാപരിപാടികളും ഫണ്‍ ഗെയിംസുകളും അരങ്ങേറുന്ന മലയാളി കമ്യൂണിറ്റി ഓഫ് ബ്രാഡ്ഫോര്‍ഡ് നേതൃത്വത്തിലുളള ആഘോഷ പരിപാടികളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സക്കറിയ പുത്തന്‍കളം