ലിമറിക്കില്‍ മലയാളം നൈറ്റ് വിജില്‍ ജനുവരി ഒമ്പതിന്
Thursday, January 8, 2015 8:03 AM IST
എന്നിസ്: ലിമറിക്കില്‍ എല്ലാ മാസവും രണ്ടാം വെള്ളിയാഴ്ച നടന്നുവരുന്ന മലയാളം നൈറ്റ് വിജില്‍ ജനുവരി ഒമ്പതിന് (വെള്ളി) സെന്റ് പോള്‍സ് സീറോ മലബാര്‍ ചര്‍ച്ചില്‍ നടക്കും. വൈകുന്നേരം ഏഴു മുതല്‍ രാത്രി 10.30 വരെയാണ് നൈറ്റ് വിജില്‍. ഫാ. ഫ്രാന്‍സിസ് നീലങ്കാവില്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

ജപമാല, സ്തുതിപ്പ്, ഗാനശുശ്രൂഷ, വചന പ്രഘോഷണം, കുമ്പസാരം, ആരാധന, രോഗീശുശ്രൂഷ എന്നിവ ശുശ്രൂഷയുടെ ഭാഗമായിരിക്കും.

പ്രാര്‍ഥന ശുശ്രൂഷയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസ് ലൂക്കോസ് -085 1123658, ജോജോ ദേവസി -0877620925.

റിപ്പോര്‍ട്ട്: ജോമോന്‍ ജോസഫ്