ലൂക്കന്‍ ക്ളബ് ക്രിസ്മസ്, പുതുവത്സരാഘോഷം ജനുവരി 10ന്
Thursday, January 8, 2015 8:03 AM IST
ഡബ്ളിന്‍: ലൂക്കന്‍ മലയാളി ക്ളബിന്റെ നേതൃത്വത്തില്‍ ജനുവരി 10ന് (ശനി) വൈകുന്നേരം നാലു മുതല്‍ 10 വരെ പാമേഴ്സ് ടൌണ്‍ സെന്റ് ലോര്‍ക്കന്‍സ് സ്കൂള്‍ ഹാളില്‍ ക്രിസ്മസ്, പുതുവത്സരാഘോഷം നടത്തുന്നു.

ആഘോഷങ്ങളുടെ ഭാഗമായി സാന്റാ വരവേല്‍പ്പ്, നേറ്റിവിറ്റി ഷോ, മാര്‍ഗംകളി, ലഘുനാടകം, കോമഡി സ്കിറ്റ്, ശാസ്ത്രീയ നൃത്തങ്ങള്‍, ബോളിവുഡ് ഡാന്‍സുകള്‍, സാംസ്കാരിക സമ്മേളനം, ക്രിസ്മസ് ഡിന്നര്‍ തുടങ്ങിയവ ആഘോഷ പരിപാടികളുടെ ഭാഗമായി അരങ്ങേറും.

കുട്ടികളും മുതിര്‍ന്നവരുമുള്‍പ്പെടെ പങ്കെടുക്കുന്ന നേറ്റിവിറ്റി ഷോയുടെയും ഇതര പരിപാടികളുടെയും പണിപ്പുരയിലാണ് സംഘാടകര്‍. സമ്മേളനത്തില്‍ പ്രസിഡന്റ് ഡൊമിനിക് സാവിയോ അധ്യക്ഷത വഹിക്കും.

വിശദ വിവരങ്ങള്‍ക്ക്: റോയി പേരയില്‍ (സെക്രട്ടറി) 0876694782, ജയന്‍ തോമസ് (ട്രഷറര്‍) 0872516360, രാജി ഡൊമിനിക് 0892137888.

റിപ്പോര്‍ട്ട്: രാജു കുന്നക്കാട്ട്