എന്‍എസ്എസ്യുകെ മന്നം ജയന്തി ആഘോഷങ്ങള്‍ 11 ന്
Thursday, January 8, 2015 6:54 AM IST
ലണ്ടന്‍: എന്‍എസ്എസ് യുകെയുടെ നേതൃത്വത്തിലുള്ള മന്നം ജയന്തി ആഘോഷങ്ങള്‍ ജനുവരി 11 ന് നടക്കും. ബാര്‍ക്കിംഗിലെ റിപ്പിള്‍ റോഡിലുള്ള റിപ്പിള്‍ സെന്റര്‍ ഹാളില്‍ വൈകുന്നേരം 4.30 നാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടിയോടനുബന്ധിച്ച് പ്രശസ്ത സംഗീതസംവിധായകനും ഗായകനുമായ കാവാലം ശ്രീകുമാറിന്റെ നേതൃത്വത്തില്‍ സംഗീതസദ്യയും അരങ്ങേറും.