ഔഡിയുടെ 900 കിലോമീറ്റര്‍ സെല്‍ഫ് ഡ്രൈവ്
Wednesday, January 7, 2015 10:23 AM IST
ബര്‍ലിന്‍: കാര്‍ നിര്‍മാണ രംഗത്തെ വമ്പന്മാരായ ഔഡി ഡ്രൈവര്‍ ആവശ്യമില്ലാത്ത കണ്‍സപ്റ്റ് കാര്‍ ലാസ് വേഗസില്‍ അവതരിപ്പിച്ചു. 900 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പര്യടനം നടത്തി ഇതിന് വിശ്വാസമാര്‍ജിക്കുകയാണ് കമ്പനിയുടെ അടുത്ത ലക്ഷ്യം.

കാലിഫോര്‍ണിയയുടെ പടിഞ്ഞാറന്‍ തീരത്തുനിന്ന് ലാസ് വേഗസ് വരെയായിരിക്കും 900 കിലോമീറ്റര്‍ ടെസ്റ് ഡ്രൈവ്. ഔഡി എ7 സീരിയല്‍ കാറാണ് സെല്‍ഫ് ഡ്രൈവ് സംവിധാനങ്ങളുമായി പുനര്‍നിര്‍മിച്ചിരിക്കുന്നത്. ജാക്ക് എന്നാണ് എന്‍ജിനിയര്‍മാര്‍ ഇതിനു നല്‍കിയിരിക്കുന്ന പേര്.

മോട്ടോര്‍വേകളില്‍ മണിക്കൂറില്‍ 110 കിലോമീറ്റര്‍ വരെ വേഗമാര്‍ജിക്കാന്‍ ഇതിനു സാധിക്കും. ലെയ്ന്‍ ചെയ്ഞ്ചുകളും ഓവര്‍ടേക്കിംഗുമെല്ലാം കാര്‍ സ്വയം നിര്‍വഹിച്ചുകൊള്ളും.

ഭാവി മോഡലുകളില്‍ റഡാര്‍ അടക്കമുള്ള സ്റാന്‍ഡേര്‍ഡ് സെന്‍സറുകള്‍ കൂടി സ്ഥാപിക്കും. 3ഡി കാമറ, ലേസര്‍ സ്കാനര്‍ തുടങ്ങിയവയും ഇതിന്റെ ഭാഗമാകും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍