ജര്‍മനിയില്‍ യൌസേപ്പിതാവിന്റെ തിരുനാളും സംഗീത സായാഹ്നവും
Saturday, January 3, 2015 11:01 AM IST
കൊളോണ്‍: കൊളാണിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ആഭിമുഖ്യത്തില്‍ കുടുംബ മധ്യസ്ഥനായ വിശുദ്ധ യൌസേപ്പിതാവിന്റെ തിരുനാളും സംഗീത സായാഹ്നവും നടത്തുന്നു.

മേയ് ഒന്നിന് (വെള്ളി) വൈകുന്നേരം നാലിന് കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ്ഫ്രൌവന്‍ ദേവാലയത്തിലാണ് ആഘോഷങ്ങള്‍. ആഘോഷമായ ദിവ്യബലിയോടെ ആരംഭിക്കുന്ന തിരുക്കര്‍മ്മങ്ങളില്‍ പ്രസംഗം, ലദീഞ്ഞ്, പ്രദക്ഷിണം, വാഴ്വ്, നേര്‍ച്ച, ഭക്ഷണം എന്നിവയ്ക്കുശേഷം സംഗീത സായാഹ്നവും അരങ്ങേറും.

തിരുനാളിനോടനുബന്ധിച്ച് കഴിഞ്ഞ വര്‍ഷത്തെപ്പോലെ നടത്തുന്ന സംഗീത സായാഹ്നത്തില്‍ ഗാനങ്ങള്‍ ആലപിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ജനുവരി 12 ന് മുമ്പായി കമ്മിറ്റി കണ്‍വീനര്‍ ജോസ് പുതുശേരിയുമായി ബന്ധപ്പെടണമെന്ന് (ഫോണ്‍: 02232 34444, ഇമെയില്‍ : ഷുൌവൌേല്യൃൈ@ിലരീേഹീഴില.റല) കമ്യൂണിറ്റി ചാപ്ളെയിന്‍ ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ അറിയിച്ചു.

ജോസ് കുമ്പിളുവേലില്‍, ബ്രൂക്ക്സ് വര്‍ഗീസ്, ജോസ് കവലേച്ചിറ, ജോസഫ് കൂലിപുരയ്ക്കല്‍, ബോസ് പള്ളിവാതുക്കല്‍ എന്നിവരാണ് കമ്മിറ്റിയിലെ മറ്റംഗങ്ങള്‍.