ഇകൊമേഴ്സ് മേഖലയില്‍ ജര്‍മന്‍ വാറ്റ് നിയമം പ്രാബല്യത്തിലായി
Thursday, January 1, 2015 10:14 AM IST
ബര്‍ലിന്‍: ഇകൊമേഴ്സ് മേഖലയില്‍ ജര്‍മനി പ്രഖ്യാപിച്ച പുതിയ മൂല്യവര്‍ധിത നികുതി നിയമങ്ങള്‍ക്ക് പുതുവര്‍ഷം മുതല്‍ പ്രാബല്യം. എന്നാല്‍, ഉപഭോക്തൃ അവകാശ സംരക്ഷണാര്‍ഥം യൂറോപ്യന്‍ യൂണിയന്‍ പ്രഖ്യാപിച്ചിരിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ ജൂണ്‍ വരെ സമയമുണ്ട്.

പുതിയ വാറ്റ് നിയമം അനുസരിച്ച്. യൂറോപ്യന്‍ യൂണിയന്‍ രാജ്യത്ത് എവിടെയും ഓണ്‍ലൈനായി സാധനങ്ങളും സേവനങ്ങളും വില്‍ക്കുന്ന സ്ഥാപനങ്ങള്‍ വാറ്റ് നികുതി നല്‍കാന്‍ ബാധ്യസ്ഥരാണ്.

ഉപഭോക്താവിന്റെ രാജ്യത്തെ നികുതി നിയമം മാത്രമാണ് മുമ്പ് ഇതില്‍ ബാധകമായിരുന്നത്. ഇപ്പോള്‍ കമ്പനി ആസ്ഥാനമാക്കിയിരിക്കുന്ന രാജ്യത്തിന്റെ കൂടി നിയമം ബാധകമാക്കുകയാണ് ചെയ്തിരിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍