ജര്‍മനിയിലെ ഓര്‍ത്തഡോക്സ് ഇടവക ക്രിസ്മസ് സംഗമം നടത്തി
Saturday, December 20, 2014 11:14 AM IST
കൊളോണ്‍: ജര്‍മനിയിലെ കൊളോണ്‍-ബോണ്‍ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷവും കുടുംബ സംഗമവും ഡിസംബര്‍ 14 ന് (ഞായര്‍) ബോണിലെ പീട്രൂസ് ആശുപ ത്രി പാരീഷ് ഹാളില്‍ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

ജീവകാരുണ്യ പ്രവര്‍ത്തന മേഖലയിലും സാമൂഹിക, സാംസ്കാരിക രംഗത്തും വേറിട്ട പാതയില്‍ സഞ്ചരിക്കുന്ന മാതൃകാ ഇടവകയായ കൊളോണ്‍- ബോണ്‍ താങ്ക്സ് ഗോഡ്, ക്രിസ്മസ് ആഘോഷമായാണ് ഇടവക കുടുംബങ്ങളുടെ പങ്കാളിത്തത്തോടെ സംഘടിപ്പിച്ചത്.

മാത്യു കാക്കനാട്ടുപറമ്പില്‍, ജേക്കബ്് ദാനിയേല്‍, കെ.വി. തോമസ്, ജിത്തു കുര്യന്‍, വി.എം. ജോണ്‍, ശോശാമ്മ തോട്ടിയില്‍ തുടങ്ങിവയര്‍ പരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

വിഭവസമ്യദ്ധമായ ക്രിസ്മസ് വിരുന്നോടെ ഒരുക്കിയ പരിപാടിയില്‍ ഇടവക സെക്രട്ടറി ജോണ്‍ കൊച്ചുകണ്ടത്തില്‍ സ്വാഗതവും ട്രഷറര്‍ തോമസ് പഴമണ്ണില്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍