വീടില്ലാത്തവര്‍ക്ക് മാര്‍പാപ്പയുടെ വക സ്ളീപ്പിംഗ് ബാഗുകള്‍
Friday, December 19, 2014 10:13 AM IST
വത്തിക്കാന്‍സിറ്റി: ഇറ്റാലിയന്‍ തലസ്ഥാനത്ത് വീടില്ലാതെ കഴിയുന്ന നൂറുകണക്കിനാളുകള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ സ്ളീപ്പിംഗ് ബാഗുകള്‍ വിതരണം ചെയ്തു. തന്റെ എഴുപത്തെട്ടാം ജന്മദിനത്തോടനുബന്ധിച്ചാണ് ഇങ്ങനെയൊരു നടപടിക്ക് അദ്ദേഹം നിര്‍ദേശം നല്‍കിയത്.

നാനൂറു സ്ളീപ്പിംഗ് ബാഗുകള്‍ ഒരു മിനി ബസില്‍ കയറ്റി വൈകുന്നേരം നഗരത്തില്‍ ചുറ്റിയടിച്ച്, വഴിയരികിലും മറ്റും കിടന്നുറങ്ങുന്നവര്‍ക്ക് നേരിട്ട് വിതരണം ചെയ്യുകയായിരുന്നു. മാര്‍പാപ്പയുടെ ജന്മദിനത്തില്‍ അദ്ദേഹം നല്‍കുന്ന സമ്മാനമാണെന്ന് അറിയിച്ച് സ്വിസ് ഗാര്‍ഡുകളാണ് ഇവ വിതരണം ചെയ്തത്.

മൊത്തം ബാഗുകളില്‍ മുന്നൂറെണ്ണം മാത്രമാണ് വിതരണം ചെയ്യാന്‍ സാധിച്ചത്. ബാക്കി നൂറെണ്ണം വീടില്ലാത്ത മറ്റുള്ളവരെ തെരഞ്ഞെടുപിടിച്ച് പിന്നീട് വിതരണം ചെയ്യാന്‍ ഒരു സംഘടനയെ ഏല്‍പ്പിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍