ശിവഗിരി തീര്‍ഥാടനം: ധര്‍മ്മ പതാക കൈമാറ്റം തിങ്കളാഴ്ച കേരള ഹൌസില്‍
Friday, December 19, 2014 10:05 AM IST
ന്യൂഡല്‍ഹി : ഡല്‍ഹി ഗുരുധര്‍മ്മ പ്രചാരണ സഭയുടേയും എസ്എന്‍ഡിപി ഡല്‍ഹി യൂണിയന്റെയും ആഭിമുഖ്യത്തില്‍ ശിവഗിരി തീര്‍ഥാടനത്തിനായി തീര്‍ഥാടകര്‍ ന്യൂഡല്‍ഹിയില്‍ നിന്നും ധര്‍മ്മ പതാകയുമായി പുറപ്പെടും.

ഗുരുധര്‍മ്മ പ്രചാരണ സഭ കോഓര്‍ഡിനേറ്റര്‍ കെ.എസ് കുഞ്ഞുമോന്റെ അധ്യക്ഷതയില്‍ ഡിസംബര്‍ 22ന് (തിങ്കള്‍) വൈകുന്നേരം ആറിന് കേരള ഹൌസില്‍ ചേരുന്ന പ്രത്യേക യോഗത്തില്‍ ധര്‍മ്മ പതാക കൈമാറ്റം രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി ജെ കുര്യന്‍ നിര്‍വഹിക്കും. ഷീലാ ആര്‍. ചന്ദ്രനും കെ.എസ് കുഞ്ഞുമോനും ചേര്‍ന്ന് പതാക ഏറ്റു വാങ്ങും.

ശിവഗിരി തീര്‍ഥാടനം നടത്തുവാന്‍ സാഹചര്യം ലഭിക്കാത്തവര്‍ക്ക് സമാധിയില്‍ സമര്‍പ്പിക്കുവാനുള്ള ദക്ഷിണയും വഴിപാടുകളും സ്വീകരിക്കുന്നതിനുള്ള പ്രത്യേക സംവിധാനവും അന്നേ ദിവസം കേരള ഹൌസില്‍ സജ്ജീകരിക്കും.

ചൊവ്വാഴ്ച രാവിലെ കേരള എക്സ്പ്രസില്‍ പുറപ്പെടുന്ന സംഘം കൊല്ലം റെയില്‍വേ സ്റേഷനില്‍ ഇറങ്ങി എസ്എന്‍ഡിപി കൊല്ലം യൂണിയന്റെ സ്വീകരണം ഏറ്റുവാങ്ങി അവിടെ നിന്നും പദയാത്രികരായി ശിവഗിരിയില്‍ എത്തിച്ചേരും.

രാഷ്ട്രീയ സാമൂഹിക,സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ എ. സമ്പത്ത് എംപി ശിവഗിരി സമാധിയിലേക്ക് ഡല്‍ഹിയില്‍ നിന്നും സമാഹരിക്കുന്ന ദക്ഷിണയും വഴിപാടുകളും തീര്‍ഥാടനത്തിനു നേതൃത്വം നല്‍കുന്ന കെ.എസ് കുഞ്ഞുമോന് കൈമാറും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 9810881414.

റിപ്പോര്‍ട്ട്: പി.എന്‍ ഷാജി