ജര്‍മനി വന്‍ ഇസ്ലാം വിരുദ്ധ പ്രക്ഷോഭ പ്രതിസന്ധിയില്‍
Wednesday, December 17, 2014 10:02 AM IST
ബര്‍ലിന്‍: ഇസ്ലാംവത്കരണത്തിനെതിരെ ജര്‍മനിയിലെ പ്രതിഷേധ സമരങ്ങള്‍ ശക്തമാകുന്നു. ജര്‍മനിയില്‍ അഭയാര്‍ഥികളായി എത്തിയവര്‍ ശരിയത്ത് നിയമങ്ങള്‍ നടപ്പാക്കുകയാണെന്ന് ആരോപിച്ച് ആയിരക്കണക്കിന് ജര്‍മന്‍കാര്‍ പ്രതിഷേധവുമായി വിവിധ നഗരങ്ങളില്‍ രംഗത്തിറങ്ങി.

ഡ്രേസ്ഡെന്‍, ബര്‍ലിന്‍, കൊളോണ്‍, ഫ്രാങ്ക്ഫര്‍ട്ട്, ഹംബൂര്‍ഗ് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധക്കാരുടെ സമ്മര്‍ദ്ദത്തില്‍ ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍ വന്‍ പ്രതിസന്ധിയിലാണ്. ലോകമെമ്പാടും ഇസ്ലാമികവത്കരണത്തിന്റെ പിടിയിലാണെന്നും ജര്‍മനിയില്‍ ഇതനുവദിക്കാന്‍ പാടില്ലെന്നും പ്രതിഷേധക്കാര്‍ പറയുന്നു.

അസ്വസ്ഥത പുകഞ്ഞുകൊണ്ടിരിക്കുന്ന മുസ്ലിം രാജ്യങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകളാണ് ജര്‍മനിയില്‍ എത്തിക്കൊണ്ടിരിക്കുന്നത്. ഏതാണ്ട് അരലക്ഷത്തിലധികം മുസ്ലിങ്ങള്‍ ഇതിനോടകം തന്നെ ജര്‍മനിയില്‍ അഭയം തേടിയിട്ടുണ്ട്. ജര്‍മനിയില്‍ തീവ്ര ഇസ്ലാമികത ഒരിക്കലും അനുവദിക്കില്ലെന്ന് പ്രക്ഷോഭകര്‍ പറയുന്നു. മുസ്ലിങ്ങള്‍ അല്ലാത്തവര്‍ക്കെതിരെ ആക്രമണങ്ങള്‍ രാജ്യത്ത് പെരുകുന്നതായും സ്ത്രീകളെ ആക്രമിക്കുന്നതായും പ്രക്ഷോഭണം നടത്തുന്നവര്‍ ആരോപിക്കുന്നു. ഇതിനെതിരെ വിദേശികളെ അനുകൂലിക്കുന്ന സംഘടനകള്‍ കൂടി പ്രതിഷേധപ്രകടനങ്ങളുമായി രംഗത്ത് വന്നതോടെ ജര്‍മനിയിലെ സമാധാന ജീവിതാന്തരീക്ഷം വഷളാവുകയാണ്.

ജര്‍മനിയിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും ശരിയത്ത് നിമയം നടപ്പാക്കാന്‍ അനുവദിക്കുകയില്ലെന്നും പ്രതിഷേധക്കാര്‍ പറയുന്നു. ജര്‍മന്‍കാരുടെ നേതൃത്വത്തില്‍ പാട്രിയോട്ടിക് യൂറോപ്യന്‍സ് എഗൈന്‍സ്റ് ഇസ്ലാമിസേഷന്‍ ഓഫ് ദ് വെസ്റ് (ജഋഏകഉഅ) എന്ന സംഘടനയ്ക്ക് രൂപം കൊടുത്തു. ഈ സംഘടനയുടേ നേതൃത്വത്തിലാണ് സമരങ്ങള്‍ നടത്തുന്നത്. എന്നാല്‍ സമരക്കാരെ നിയോ നാസികള്‍ എന്ന് മുദ്രകുത്തുകയാണ് ഇസ്ലാമികവത്കരണത്തിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്ന് ആക്ഷേപം ഉയര്‍ത്തുന്നു. ജര്‍മനിയുടെ സംസ്കാരവും പാരമ്പര്യവും ശരിയത്ത് നിയമങ്ങള്‍ക്ക് വിട്ട് കൊടുക്കില്ലെന്നും സര്‍ക്കാര്‍ ഇത്തരം ശ്രമങ്ങള്‍ കര്‍ശനമായി തടയണമെന്നും പെഗിഡ ആവശ്യപ്പെടുന്നു. രാജ്യത്തേയ്ക്കുള്ള മുസ്ലിങ്ങളുടെ കുടിയേറ്റം അവസാനിപ്പിക്കണമെന്ന് തന്നെയാണ് ഇവരുടെ ശക്തമായ ആവശ്യം. ലട്ട്സ ബാച്ച്മാന്‍ എന്ന 41 കാരാനണ് പെഡിഗയുടെ സ്ഥപകന്‍.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍