ഓക്സ്ഫോഡില്‍ യാക്കോബായ ഇടവക ക്രിസ്മസ് ആഘോഷിക്കുന്നു
Wednesday, December 17, 2014 6:35 AM IST
ഓക്സ്ഫോഡ്: സെന്റ് പീറ്റര്‍ ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 24ന് (ബുധന്‍) വൈകുന്നേരം 7.30ന് സന്ധ്യനമസ്കാരത്തോടെ ആരംഭിക്കും. തുടര്‍ന്ന് വി. കുര്‍ബാനയും ക്രിസ്മസിന്റെ ശുശ്രൂഷകളും ക്രിസ്മസ് കരോളും ഉണ്ടായിരിക്കും.

ചടങ്ങുകള്‍ക്ക് ജേക്കബ് കോമടത്തുശേരിയില്‍ കോര്‍ എപ്പിസ്കോപ്പ നേതൃത്വം നല്‍കും. ഓക്സ്ഫോഡിലും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ വിശ്വാസികളേയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സിബി കുര്യാക്കോസ് (സെക്രട്ടറി) 07886014508, ബേസില്‍ മത്തായി 07462747788.

പള്ളിയുടെ വിലാസം: ട. ങശരവലമഹ അിറ അഹഹ അിഴലഹ ഇവൌൃരവ, ങമൃീി ഞീമറ, ഒലമറശിഴീി, ഛഃളീൃറ ഛത# ഛഖഅ.

റിപ്പോര്‍ട്ട്: എബി കുര്യന്‍സ്