സമരം മൂലം ബെല്‍ജിയം നിശ്ചലമായി
Monday, December 15, 2014 10:08 AM IST
ബ്രസല്‍സ്: സര്‍ക്കാരിന്റെ ചെലവുചുരുക്കല്‍ നടപടിക്കെതിരെ രാജ്യവ്യാപകമായി നടത്തിയ പൊതുജനസമരം ബെല്‍ജിയത്തെ നിശ്ചലമാക്കി. വിമാന സര്‍വീസ് ഉള്‍പ്പടെയുള്ള ഗതാഗതം, യൂറോ റെയില്‍ ട്രെയിന്‍ സര്‍വീസ്, വ്യവസായിക മേഖല, സ്വകാര്യ സ്ഥാപനങ്ങള്‍ തുടങ്ങിയവയെ സമരം സാരമായി ബാധിച്ചു.

24 മണിക്കൂര്‍ സമരമാണ് നടക്കുന്നത്. അുത്ത അഞ്ചു വര്‍ഷം കൊണ്ട് 11 ബില്യന്‍ യൂറോയുടെ ചെലവു ചുരുക്കല്‍ നടപടിയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സ്വതന്ത്ര ട്രേഡ് യൂണിയനുകളും പൊതുഖേലാ സ്ഥാപന യൂണിയനുകളും ഉള്‍പ്പടെ നിരവധി സംഘടനകള്‍ ആഹ്വാനം ചെയ്ത പണിമുടക്കില്‍ രാജ്യം മൊത്തമായി സ്തംഭിച്ചു.

ഇക്കഴിഞ്ഞ ഒക്ടോബറില്‍ രാജ്യത്തെ പ്രധാനമന്ത്രിയായി അധികാരമേറ്റ മുപ്പത്തിയെട്ടുകാരനായ ചാള്‍സ് മിഷലാണ് ചെലവു ചുരുക്കല്‍ നടപടിയുടെ സൂത്രധാരകന്‍.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍