ഗൂഗിളിന്റെ മലയാളം മൊഴിമാറ്റം നിലവില്‍ വന്നു
Saturday, December 13, 2014 10:24 AM IST
ലണ്ടന്‍: സൈബര്‍ യുഗത്തില്‍ എല്ലാം ഗൂഗിള്‍ വഴി സാധ്യമാവുമെന്നു ലോകം കണ്ടറിഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ഇതാ ഭാഷയുടെ അതിര്‍രേഖകള്‍ ഇല്ലാതാക്കി വീണ്ടും ഗൂഗിള്‍ ചരിത്രം സൃഷ്ടിക്കുന്നു. ഗൂഗിള്‍ ട്രാന്‍സ്ലേറ്റിലൂടെ ഗൂഗിളിന്റെ ഓണ്‍ലൈന്‍ വഴിയുള്ള മൊഴിമാറ്റ സര്‍വീസില്‍ മലയാളം ഉള്‍പ്പടെ പത്തു ഭാഷകള്‍ കൂടി ചേര്‍ത്തത് ശ്രേഷ്ഠഭാഷയായ മലയാളത്തിന്റെ ഭാഗ്യമെന്നു വേണം കരുതാന്‍. ഇതോടെ ഗൂഗിള്‍ ട്രാന്‍സ്ലേറ്റിലെ ഭാഷകളുടെ എണ്ണം 90 ആയി ഉയര്‍ന്നു. ചിയാന്‍ജ ഉള്‍പ്പടെ മൂന്ന് ആഫ്രിക്കന്‍ ഭാഷകള്‍, മലയാളം, ബര്‍മീസ്, സിംഹള ഉള്‍പ്പടെ നാല് ദക്ഷിണേഷ്യന്‍ ഭാഷകള്‍, ഉസബക് അടക്കം മൂന്ന് മധ്യേഷ്യന്‍ ഭാഷകള്‍ എന്നിവയാണ് പുതിയതായി ട്രാസ്ലേറ്റില്‍ ചേര്‍ത്തിരിക്കുന്നത്.

പത്തു ഭാഷകള്‍കൂടി ട്രാന്‍സ്ലേറ്റ് സര്‍വീസില്‍ ചേര്‍ത്തപ്പോള്‍ ആഗോളതലത്തില്‍ 20 കോടി ആളുകള്‍ക്കുകൂടി മറ്റ് ഭാഷകളില്‍ നിന്ന് തങ്ങളുടെ മാതൃഭാഷയിലേക്കും തിരിച്ചും അതുപോലെ മൊഴിമാറ്റം നടത്തി കാര്യങ്ങള്‍ മനസിലാക്കാന്‍ സാധിക്കും.

നിലവില്‍ ൃമിഹെമലേ.ഴീീഴഹല.രീാ സൈറ്റ് വഴി മാത്രമേ ഈ സര്‍വീസ് ഉപയോഗിക്കാന്‍ കഴിയൂ. ഭാവിയില്‍ ഈ സര്‍വീസിന്റെ മൊബൈല്‍ ആപ്പും ക്രോം ബ്രൌസറിലെ ബില്‍ട്ട് ഇന്‍ സൌകര്യവും ലഭ്യമാക്കുമെന്നാണ് ഗൂഗിള്‍ ബ്ളോഗിലൂടെ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍