നോമ്പുകാല ത്രിദിന ധ്യാനം എന്നിസില്‍
Thursday, December 11, 2014 5:47 AM IST
ഗാള്‍വേ (അയര്‍ലന്‍ഡ്): ഗാള്‍വേ സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളിയുടെ ആഭിമുഖ്യത്തിലും ഇടുക്കി, യുകെ ഭദ്രാസനാധിപനും തൂത്തുട്ടി മോര്‍ ഗ്രിഗോറിയന്‍ ധ്യാന കേന്ദ്രം ഡയറക്ടറുമായ സഖറിയാസ് മോര്‍ പീലക്സീനൊസ് തിരുമേനിയുടെ നേതൃത്വത്തിലും അയര്‍ലന്‍ഡില്‍ ഉള്ള മുഴുവന്‍ വിശ്വാസികള്‍ക്കും വേണ്ടി മൂന്നു ദിവസത്തെ ധ്യാനം 2015 മാര്‍ച്ച് 13,14,15 (വെള്ളി,ശനി,ഞായര്‍) തീയതികളില്‍ എന്നിസിലെ സെന്റ് ഫ്ലാന്നെന്‍സ് കോളജില്‍ നടത്തുന്നു.

മാര്‍ച്ച് 13 ന് (വെള്ളി) 10 ന് ആരംഭിക്കുന്ന ധ്യാനം 15 ന് (ഞായര്‍) വിശുദ്ധ കുര്‍ബാനയോടുകൂടി സമാപിക്കും. കുട്ടികള്‍ക്കുവേണ്ടിയുള്ള പ്രത്യേക ധ്യാനം വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നടക്കും.

നാട്ടില്‍നിന്നും അകലെ ആയിരിക്കുന്ന നമുക്ക് നോമ്പുകാലം പരമ്പരാഗത ശൈലിയില്‍ ധ്യാനചിന്തകളില്‍ കഴിച്ചു കൂട്ടുവാന്‍ ത്രിദിന ധ്യാനം സഹായിക്കട്ടെ എന്ന് ഫാ. ബിജു പാറേക്കാട്ടില്‍ ആശംസിച്ചു. ധ്യാനത്തില്‍ സംബന്ധിക്കുന്നതിനുള്ള താമസവും ഭക്ഷണവും സൌജന്യമായിരിക്കുമെന്ന് ഗാള്‍വേ പള്ളി വികാരി ഫാ. ബിജു പാറേക്കാട്ടില്‍ അറിയിച്ചു.

ധ്യാനത്തോനോടനുബന്ധിച്ചു കുമ്പസാരത്തിനും ഫാമിലി കൌണ്‍സിലിംഗിനും ഉള്ള സൌകര്യം ഉണ്ടായിരിക്കും. പ്രസ്തുത നോമ്പുകാല ധ്യാനത്തിലേക്ക് സഭാ ഭേദമെന്യേ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഗാള്‍വേ പള്ളി ട്രസ്റി വിനോദ് ജോര്‍ജ് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സുനില്‍ കില്‍രുഷ് 0868732676, ബോബി മഞ്ചയില്‍ 0877854591, വര്‍ഗീസ് വൈദ്യന്‍ 0879691451.

റിപ്പോര്‍ട്ട്: നോബി സി. മാത്യു