അഭിഷേകാഗ്നി കണ്‍വന്‍ഷന് എല്‍-ഷെയ്ദാ ബുക്ക് സ്റ്റാളും
Thursday, December 4, 2014 10:00 AM IST
ബ്രാഡ്ഫോര്‍ഡ്: അഗ്നി അഭിഷേകത്തിന്റെ കൃപകള്‍ വര്‍ഷിക്കാന്‍ എട്ടുനാളുകള്‍ ശേഷിക്കേ, യുകെയിലെ മലയാളികള്‍ക്കിടയിലെ പ്രധാന സംസാര വിഷയമാവുകയാണ് രാജ്യാന്തര മെഗാ കാത്തലിക് കണ്‍വന്‍ഷനായ അഭിഷേകാഗ്നി കണ്‍വന്‍ഷന്‍.

അയര്‍ലന്‍ഡില്‍ നിന്നും ഐറീഷ് വിശ്വാസികള്‍ അഭിഷേകാഗ്നി കണ്‍വന്‍ഷനു മാത്രം സംബന്ധിക്കാന്‍ വരുന്നത് കണ്‍വന്‍ഷന് പുതിയ മാനം നല്‍കും. യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ നിന്നും നിരവധിയാളുകള്‍ കണ്‍വന്‍ഷനെത്തും.

സെഹിയോന്‍ യുകെയുടെ സുവിശേഷവത്ക്കരണം ഫാ. സോജി ഓലിക്കല്‍ മലയാളത്തില്‍ ആരംഭിച്ചു. ഇപ്പോള്‍ വിവിധ-ഭാഷ ദേശക്കാര്‍ക്കായി മാറിയതിന്റെ പിന്നില്‍ പ്രാര്‍ഥനാ പൂര്‍വമായ ത്യാഗത്തിന്റെ പ്രതിഫലനമാണ്. വിശ്വാസ വര്‍ധനവിനും നല്ല ജീവിത മാര്‍ഗത്തിനും ഉപകരിക്കുന്ന സഞ്ചരിക്കുന്ന ബുക്ക് സ്റാള്‍ ആയ എല്‍- ഷെയ്ദ അഭിഷേകാഗ്നി കണ്‍വന്‍ഷനില്‍ പ്രവര്‍ത്തിക്കും.

വിദൂര സ്ഥലങ്ങളില്‍ ഉളളവര്‍ പ്രധാന ഹാളില്‍ ഇടം ലഭിക്കാനായി തലേദിവസം തന്നെ ബഥേല്‍ സെന്ററിനു സമീപമുളള വിവിധ ബെഡ് ആന്‍ഡ് ബ്രേക്ക് ഫാസ്റുകളില്‍ മുറികള്‍ ബുക്ക് ചെയ്തു കഴിഞ്ഞു.

റിപ്പോര്‍ട്ട്: സക്കറിയ പുത്തന്‍കളം