ജര്‍മനിയില്‍ കുടിയേറ്റക്കാര്‍ക്കും അഭയാര്‍ഥികള്‍ക്കുമായി പുതിയ നിയമം വരുന്നു
Thursday, December 4, 2014 9:57 AM IST
ബര്‍ലിന്‍: അനധികൃത കുടിയേറ്റക്കാര്‍ക്കും അഭയാര്‍ഥികള്‍ക്കും നാടുകടത്തപ്പെടാതെ ജര്‍മനിയില്‍ തുടരാന്‍ നേരിയ സാധ്യത നല്‍കുന്ന നിയമം വരുന്നു. സ്വന്തം കാലില്‍ നില്‍ക്കാന്‍ സാധിക്കുമെന്ന് ഉറപ്പുള്ളവരെയും ജര്‍മന്‍ ഭാഷ സ്വായത്തമാക്കുന്നവരെയും നാടുകടത്തലില്‍നിന്ന് ഒഴിവാക്കാന്‍ ഉദ്ദേശിച്ചാണിത്.

സാങ്കേതിക കാരണങ്ങളാല്‍ നാടുകടത്തല്‍ വൈകി ജര്‍മനിയില്‍ തുടരുന്ന അനധികൃത കുടിയേറ്റക്കാര്‍ക്കാണ് ഇതുവഴി ഏറ്റവും പ്രതീക്ഷ ഉളവാക്കുന്നത്. ആഭ്യന്തര മന്ത്രി തോമസ് ഡി മെയ്സ്യര്‍ അവതരിപ്പിച്ച ബില്ലിന് ജര്‍മന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കിക്കഴിഞ്ഞു.

ഒരു ലക്ഷത്തോളം അഭയാര്‍ഥികളും അനധികൃത കുടിയേറ്റക്കാരും ഇപ്പോള്‍ ജര്‍മനിയില്‍ നാടുകടത്തല്‍ പ്രതീക്ഷിച്ചു കഴിയുന്നു. ഇതില്‍ പതിനായിരക്കണക്കിനാളുകള്‍ക്ക് പുതിയ നിയമം ഗുണം ചെയ്യുമെന്നാണ് കരുതുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍