ക്നാനായ സഭക്ക് മാഞ്ചസ്ററില്‍ സ്വന്തം ദേവാലയം
Thursday, December 4, 2014 9:49 AM IST
മാഞ്ചസ്റര്‍: സെന്റ് ജോര്‍ജ് ക്നാനായ യാക്കോബായ പള്ളി മാഞ്ചസ്ററില്‍ സ്വന്തമായി ദേവാലയം വാങ്ങി.

മലങ്കര സിറിയന്‍ ക്നാനായ ആര്‍ച്ച് ഡയോസിസിന്റെ കീഴിലുള്ള പള്ളിയാണിത്. 2005 ലാണ് ഇടവക സ്ഥാപിതമായത്. 45ഓളം ഇടവകക്കാര്‍ ഉള്ള ഈ ദേവാലയം യൂറോപ്പിലെ എല്ലാ ക്നാനായക്കാര്‍ക്കും മാതൃകയാണ്. ക്നാനായ സഭയുടെ യൂറോപ്പിലെ ആദ്യത്തെ സ്വന്തമായ ദേവാലയമാണ് മാഞ്ചസ്റര്‍ സെന്റ് ജോര്‍ജ് പള്ളി.

നവംബര്‍ 29ന് പള്ളിയുടെ താക്കോല്‍ ഇടവക വികാരി ഫാ. സജി ഏബ്രഹാം ഏറ്റുവാങ്ങി. അയൂബ് മോര്‍ സില്‍വാനോസ് മെത്രാപോലീത്തയാണ് ഇടവകയുടെ ആദ്യത്തെ വികാരി. ഫറാ. ജോമോന്‍ പുന്നൂസ് സഹവികാരിയായിരുന്നു. പള്ളിയുടെ കൂദാശകര്‍മ്മം പിന്നീട് വിപുലമായി നടത്തുന്നതാണ്. പള്ളിയും 37 സെന്റ് സ്ഥലവും മാഞ്ചസ്ററില്‍ സ്വന്തമായി വാങ്ങാന്‍ സാധിച്ചതില്‍ ദൈവത്തിനു മഹത്വവും അതോടൊപ്പം ഇതിനായി സഹകരിച്ച ഏവര്‍ക്കും നന്ദിയും നേരുന്നതായി വികാരി ഫാ. സജി ഏബ്രഹാം അറിയിച്ചു.

റിപ്പോര്‍ട്ട്: സജി ഏബ്രഹാം