ലിവര്‍ പൂളില്‍ ഫാ. കുര്യന്‍ കാരിക്കലിന്റെ നവീകരണ ധ്യാനം വിശ്വാസികള്‍ക്ക് സായുജ്യമേകി
Tuesday, December 2, 2014 10:51 AM IST
ലിവര്‍പൂള്‍: കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ലിവര്‍പൂള്‍ സെന്റ് ഫിലോമിനാസ് ദേവാലയത്തില്‍ നടന്ന അതിരമ്പുഴ കാരിസ് ഭവന്‍ ധ്യാന കേന്ദ്രം ഡയറക്ടര്‍ റവ. ഫാ. കുര്യന്‍ കാരിക്കല്‍ നയിച്ച വാര്‍ഷിക നവീകരണ ധ്യാനം വിശ്വാസികള്‍ക്ക് ഒരു പുതിയ ഉണര്‍വ് സമ്മാനിച്ചു.

വിധിക്കപ്പെടാതിരിക്കാന്‍ നിങ്ങളും വിധിക്കരുത്. നിങ്ങള്‍ വിധിക്കുന്ന വിധിയില്‍തന്നെ നിങ്ങളും വിധിക്കപ്പെടും (മത്തായി 7:1.2) ഈ സന്ദേശത്തിലൂടെ ദൈവ വചനത്തില്‍ ഊന്നിയുള്ള ജീവിതത്തിന്റെ വിവിധ തലങ്ങളിലെ വളര്‍ച്ച ബൈബിളിന്റെ വെളിച്ചത്തില്‍ വിശ്വാസികള്‍ തുറന്നു നല്‍കപ്പെട്ടു. മരിയ ഭക്തി കുടുംബ നവീകരണത്തിനും സുസ്ഥിരതയ്ക്കും ആവശ്യമായ ഘടകമാണെന്നും തിന്മയുടെ മേഘലയില്‍ നിന്നും വിടുതല്‍ പ്രാപിക്കാന്‍ ഉപവാസവും നിരന്തരമായ പ്രാര്‍ഥനയും ഈ കാലഘട്ടത്തില്‍ ആവശ്യമാണെന്നും അച്ചന്‍ ഓര്‍പ്പെടുത്തി.

കുട്ടികളെ പ്രാര്‍ഥനാനിര്‍ഭരമായി കൈകാര്യം ചെയ്താല്‍ അവരുടെ വൈജ്ഞാനിക തലവും ആത്മീയ തലവും ഫല സമൃദ്ധി അണിയുമെന്നും അഹങ്കാരം, വിഭാഗീയ ചിന്ത, സ്വാര്‍ഥത, അസൂയ, സ്ഥാനമോഹം എന്നിവ നാം വെടിഞ്ഞ് സ്വയം എളിമപ്പെടണം. ദൈവത്തേക്കാള്‍ ഉപരിയായി സമ്പത്തിനെ സ്നേഹിച്ചാല്‍ അത് നിനക്ക് വിനയായി ഭവിക്കുമെന്ന് ഉദാഹരണ സഹിതം കാരിയച്ചന്‍ വിശ്വാസികളെ ഓര്‍മപ്പെടുത്തി.

ബിജു കൊച്ചുതേലിയുടെ നേതൃത്വത്തില്‍ നടന്ന ഗാനശുശ്രൂഷ വിശ്വാസികളെ ഭക്തിയുടെ ഉന്നതിയില്‍ എത്തിച്ചു. കുമ്പസാരിക്കാനും സ്പിരിച്വല്‍ ഷെയറിംഗിനും നിരവധി വിശ്വാസികള്‍ അവസരം കണ്െടത്തി.

റിപ്പോര്‍ട്ട്: സണ്ണി മണ്ണാറത്ത്