മൈന്‍ഡ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സമാപിച്ചു
Tuesday, December 2, 2014 10:49 AM IST
ഡബ്ളിന്‍: അയര്‍ലന്‍ഡിലെ മലയാളി സംഘടന മൈന്‍ഡ് സംഘടിപ്പിച്ചുവന്നിരുന്ന ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സമാപിച്ചു. ഡബ്ളിന്‍ ബാലിഡോയര്‍ ബാഡ്മിന്റണ്‍ ക്ളബിലായിരുന്നു ടൂര്‍ണമെന്റ്.

ഈ വര്‍ഷത്തെ മത്സരങ്ങള്‍ റെഡ് ബോള്‍ അയര്‍ലന്‍ഡ് സ്പോണ്‍സര്‍ ചെയ്തിരുന്നു. മൂന്ന് വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളില്‍ ലീഗ് 1-4 വിഭാഗം ഫൈനലില്‍ സുനില്‍, കീറോണ്‍ സഖ്യത്തെ പരാജയപ്പെടുത്തി റോജിന്‍ സ്കറിയ, ഗൌതം സെയ്ദ് സഖ്യം ചാമ്പ്യന്മാരായി.

ലീഗ് 5-9 വരെ വിഭാഗത്തില്‍ ഫൈനലില്‍ മേയ്ജന്‍, സതീഷ് സഖ്യത്തെ പരാജയപ്പെടുത്തി ഷോജന്‍ ആന്‍ഡ്രൂസ്, ഗൌതം സഖ്യം ചാമ്പ്യന്മാരായി.

ലഷര് പ്ളെയേഴ്സ് വിഭാഗത്തില്‍ ഫൈനല്‍ മത്സരത്തില്‍ മാര്‍ട്ടിന്‍ ജോയി സഖ്യം വിജയിച്ചു. വില്‍സണ്‍ ആന്‍ഡ് ബിന്‍സണ്‍ സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്.

44 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ നൂറില്‍പരം മത്സരങ്ങള്‍ നടന്നു. രാവിലെ 10 മുതല്‍ ആരംഭിച്ച മത്സരങ്ങള്‍ വൈകുന്നേരം ആറുവരെ നീണ്ടു. മത്സരങ്ങളുടെ ക്രമീകരണങ്ങള്‍ പ്രത്യേക പ്രശംസ പിടിച്ചുപറ്റി. സ്പോണ്‍സര്‍മാരായ റെഡ്ബുള്‍ അയര്‍ലന്‍ഡ് പ്രതിനിധികള്‍ സമ്മാന ദാന ചടങ്ങില്‍ പങ്കെടുത്ത് ടീമുകളെ പ്രത്യേകം പ്രശംസിച്ചു. തുടര്‍ന്ന് മൈന്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് റെഡ് ബുള്‍ അയര്‍ലന്‍ഡ് പിന്തുണ അറിയിച്ചു.

ടൂര്‍ണമെന്റില്‍ പങ്കെടുത്ത മുഴുവന്‍ ടീം അംഗങ്ങള്‍ക്കും വിജയിച്ച ടീമുകള്‍ക്കും സംഘാടകര്‍ പ്രത്യേകം നന്ദി പറഞ്ഞു.