ലിവര്‍പൂളില്‍ കാരിയച്ചന്‍ നയിക്കുന്ന നവീകരണ ധ്യാനത്തിന് ഭക്തിസാന്ദ്രമായ തുടക്കം
Saturday, November 29, 2014 10:20 AM IST
ലിവര്‍പൂള്‍: ഈ വര്‍ഷവും ചെറിയ നോമ്പ് കാലത്ത് കേരള കത്തോലിക്ക കമ്യൂണിറ്റി ഫസാര്‍ക്കലിയുടെ ആഭിമുഖ്യത്തില്‍ ലിവര്‍പൂളില്‍ നടത്തിവരുന്ന നവീകരണ ധ്യാനത്തിന് വെള്ളിയാഴ്ച തുടക്കമായി. അതിരമ്പുഴ കാരിസ്ഭവന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. കുര്യന്‍ കാരിക്കല്‍ (കാരിയച്ചന്‍) എംഎസ്എഫ്എസ് ആണ് ധ്യാനം നയിക്കുന്നത്.

'അഭിഷേക നിറവ് ക്രിസ്തീയ ജീവിതത്തില്‍' എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന ധ്യാനത്തില്‍ വിശുദ്ധ കുര്‍ബാന, വിവാഹം, കുടുംബം, മാതാപിതാക്കളും മക്കളും, മരിയഭക്തി, കുട്ടികളുടെ വളര്‍ച്ചയില്‍ മാതാപിതാക്കളുടെ പങ്ക്, പ്രാര്‍ഥനയിലൂടെ കുട്ടികളുടെ പരിപാലനം എന്നീ വിഷയങ്ങളിലും പ്രബോധനങ്ങള്‍ ഉണ്ടായിരിക്കും. ധ്യാനദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാനയും സൌഖ്യപ്രാര്‍ഥനയും ഉണ്ടായിരിക്കും.

സെന്റ് ഫിലോമിനാസ് ദേവാലയത്തില്‍ ശനി രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് ആറുവരെയും ഞായര്‍ ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് ആറുവരെയുമാണ് ധ്യാനം. ധ്യാനത്തില്‍ പങ്കെടുത്ത് വ്യക്തിജീവിതത്തിലും കുടുംബങ്ങളിലും പുതിയ നവീകരണം പ്രാപിക്കാന്‍ ഏവരെയും ലിവര്‍പൂള്‍ കേരള കത്തോലിക്കാ കമ്യൂണിറ്റി ഫസാര്‍ക്കലി ഭാരവാഹികള്‍ സ്വാഗതം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ടോം തോമസ് 07577249750, ജെസി ജിമ്മി 07951980102, ജോര്‍ജുകുട്ടി 01515258388, കുഞ്ഞുമോള്‍ സ്കറിയ 07753505011, മിനി സുനില്‍ 07875655224.

ധ്യാനസ്ഥലത്തിന്റെ വിലാസം: ട. ജവശഹീാലിമ ഞഇ ഇവൌൃരവ, ടുമൃൃീം ഒമഹഹ ഞറ, ഘശ്ലൃുീീഹ, ഘ9 6ആഡ.

റിപ്പോര്‍ട്ട്: സണ്ണി മണ്ണാറത്ത്