ജര്‍മനിയിലെ സീനിയര്‍ ഹോമില്‍ വെടിവയ്പ്; രണ്ടു മരണം
Wednesday, November 26, 2014 7:43 AM IST
ബര്‍ലിന്‍: ജര്‍മനിയിലെ വെസ്റ് ഫാളന്‍ സംസ്ഥാനത്തിലെ ഹാം നഗരത്തിലെ സീനിയര്‍ സിറ്റിസണ്‍സ് താമസിച്ചിരുന്ന കെയര്‍ഹോമില്‍ ഉണ്ടായ വെടിവയ്പില്‍ രണ്ടു അന്തേവാസികള്‍ മരിച്ചു. സംഭവത്തില്‍ ഗുരുതുതരമായി പരിക്കേറ്റ മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ച രാവിലെയാണ് സംഭവം. പ്രഭാത ഭക്ഷണം കഴിക്കുന്നതിനിടയില്‍ പെട്ടെന്ന് പ്രകോപിതനായി വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് അന്തേവാസികള്‍ പറഞ്ഞു. മരിച്ചവരില്‍ അന്തേവാസിയും വെടിയുതിര്‍ത്തയാളും ഉള്‍പ്പെടുന്നു.
സംഭവം അറിഞ്ഞ ഉടന്‍തന്നെ പോലീസെത്തി മറ്റ് അന്തേവാസികളെ സുരക്ഷിതസ്ഥാനത്തെത്തിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമത്തിന്റെ പശ്ചാത്തലം വ്യക്തമല്ല.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍