മാര്‍പാപ്പായുടെ അനുഗ്രഹപ്രഭയില്‍ പി.ജെ. കുര്യനും പി.ജെ. ജോസഫും കെ.സി.ജോസഫും
Tuesday, November 25, 2014 10:12 AM IST
വത്തിക്കാന്‍സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പായുടെ അനുഗ്രഹപൂമഴയില്‍ സൌഹൃദത്തിന്റെ ആനന്ദപ്രഭയില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യനും ജലസേചന മന്ത്രി പി.ജെ. ജോസഫും സാംസ്കാരിക മന്ത്രി കെ.സി.ജോസഫും അഭിഷിക്തരായി. സിഎംഐ, സിഎംസി സഭാ സ്ഥാപകന്‍ വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനേയും, വാഴ്ത്തപ്പെട്ട ഏവുപ്രാസ്യമ്മയേയും ഫ്രാന്‍സിസ് മാര്‍പാപ്പാ വിശുദ്ധരാക്കിയ ചടങ്ങിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ പ്രതിനിധീകരിച്ച് വത്തിക്കാനിലെത്തിയ രാഷ്ട്രീയ നേതാക്കള്‍ക്ക് തങ്ങളുടെ ജീവിതത്തില്‍ ലഭിച്ച അനുഗ്രഹത്തിന്റെ അസുലഭ മുഹൂര്‍ത്തമായിരുന്നു ഇതെന്ന് മാര്‍പാപ്പായുമായി കൂടിക്കണ്ടതിനുശേഷം വത്തിക്കാനിലായിരുന്ന ലേഖകനോടു പറഞ്ഞു.

നവംബര്‍ 24ന് (ഞായര്‍) രാവിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ നടന്ന കൃതജ്ഞതാബലിക്കു മുന്നോടിയായി ഫ്രാന്‍സിസ് മാര്‍പാപ്പാ മലയാളി വിശ്വാസികളെ സന്ദര്‍ശിച്ച് ശ്ളൈഹിക ആശീര്‍വാദം നല്‍കി. ആശീര്‍വാദത്തിനു ശേഷം പാപ്പാ ഹ്രസ്വമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മൂവര്‍ക്കും പ്രത്യേക സൌഹൃദം പങ്കുവയ്ക്കാനായത്. വിശുദ്ധ പത്രോസിന്റെ ബസലിക്കയിലായിരുന്നു കൂടിക്കാഴ്ച.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍