എ.ബി ജസ്റിന്റെ മാതാവ് ത്രേസ്യാമ്മ നിര്യാതയായി
Tuesday, November 25, 2014 8:21 AM IST
റോം: കെസിവൈഎം സംസ്ഥാന മുന്‍ വൈസ് പ്രസിഡന്റും ആലപ്പുഴ രൂപത കെസിവൈഎം പ്രസിഡന്റുമായിരുന്ന ഇറ്റലിയിലുള്ള എ.ബി ജസ്റിന്റെ മാതാവ് ചേര്‍ത്തല പാദുവപുരം ത്രേസ്യാമ്മ ആറാട്ടുകുളങ്ങര (74) നിര്യാതയായി. സംസ്കാരം നവംബര്‍ 26ന് (ബുധന്‍) ഉച്ചകഴിഞ്ഞ് 2.30ന് ചേര്‍ത്തല വെട്ടയ്ക്കല്‍ സെന്റ് ആന്റണീസ് ദേവാലയത്തില്‍.

പരേത എഴുപുന്ന ഇടംകുറ്റിയില്‍ കുടുംബാംഗം. ഭര്‍ത്താവ് എ.സി ബഞ്ചമിന്‍.

മറ്റുമക്കള്‍: ലോറന്‍സ്, ബനഡിക്ട്, എഡിസണ്‍, സ്റെല്ല, മറിയാമ്മ ബെല്‍ഗ. മരുമക്കള്‍: ലാലി, ജെറിമിന, റീന, ഉണ്ണി, സജു, വിജി.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 04782159014

റിപ്പോര്‍ട്ട്: ജെജി മാന്നാര്‍