പുതിയ വാര്‍ഷിക ടിക്കറ്റുമായി വിയന്ന ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍
Monday, November 24, 2014 7:08 AM IST
വിയന്ന: പുതുവര്‍ഷത്തില്‍ പുതിയ വാര്‍ഷിക ടിക്കറ്റുമായി വീനര്‍ ലിനിയന്‍ വിയന്ന ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനില്‍ യാത്രക്കാരായ 6,40,000 യാത്രക്കാര്‍ക്കാണ് പുതിയ ചുവപ്പു നിറത്തിലുള്ള വാര്‍ഷിക ടിക്കറ്റുകള്‍ ലഭിക്കുന്നത്.

ബാങ്കു കാര്‍ഡിന് സാദൃശ്യമുള്ള ഈ വാര്‍ഷിക ടിക്കറ്റിന് കഴിഞ്ഞ വര്‍ഷത്തെപ്പോലെ തന്നെ 365 യൂറോയായിരിക്കും വില.

2015 ജനുവരി ഒന്നുമുതല്‍ പുതിയ കാര്‍ഡായിരിക്കും. വിയന്ന മെട്രോയില്‍ നിലവില്‍ വരിക പുതിയ ചുവന്ന കാര്‍ഡില്‍ ആള്‍മാറാട്ടം തടയുന്നതിനും വ്യാജന്‍ കണ്ടുപിടിക്കുന്നതിനും സാധിക്കും. ഹോളോഗ്രാമും യാത്ര ചെയ്യാവുന്ന സോണും കാര്‍ഡിന്റെ കാലാവധിയും രേഖപ്പെടുത്തിയിട്ടുണ്ട്.

കൂടാതെ കാര്‍ഡെടുക്കുന്ന വ്യക്തിയുടെ ഫോട്ടോ കംപ്യൂട്ടറിലൂടെ ഡൌണ്‍ലോഡു ചെയ്യാനും സാധിക്കും ഒരു വര്‍ഷമാണ് കാര്‍ഡിന്റെ കാലാവധി. 95 ശതമാനം യാത്രക്കാര്‍ക്കും ജനുവരി ഒന്നോടുകൂടി കാര്‍ഡുകള്‍ ലഭിക്കും.

ഫോട്ടോകള്‍ ഡൌണ്‍ലോഡ് ചെയ്യുന്നതിന് വിയന്ന ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ വെബ്സൈറ്റിലെ ഓണ്‍ലൈന്‍ ടിക്കറ്റ് ഷോപ്പില്‍ രജിസ്റര്‍ ചെയ്യുക എന്നിട്ട് 30 ദിവസത്തിനുള്ളില്‍ യാത്രക്കാര്‍ക്ക് പുതിയ ഫോട്ടോകള്‍ നല്‍കാം

(ംംം.ംശലിലൃഹശിലി.മ/ ഷമവൃലസെമൃലേ). ഫോട്ടോകള്‍ പഴയ ടിക്കറ്റിന്റെ കാലാവധി തീരുന്നതിന് 30 ദിവസം മുമ്പ് നല്‍കണം. കൂടാതെ വിയന്നയില്‍ കാര്‍ പാര്‍ക്കിംഗും (ണകജഅഞഗ), സിറ്റി സൈക്കിളും, കാര്‍റ്റുഗോയും ടാക്സിക്കും വാടക വണ്ടികള്‍ക്കും വാര്‍ഷിക ടിക്കറ്റുള്ളവര്‍ക്ക് സൌജന്യമായോ പ്രത്യേക ഇളവോ ലഭിക്കുന്നതാണ്.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍