വിയന്നയിലെ ജനസംഖ്യയില്‍ വന്‍ വര്‍ധനവ്
Thursday, November 20, 2014 7:24 AM IST
വിയന്ന: ഒക്ടോബര്‍ 2014 ല്‍ വിയന്നയിലെ ജനസംഖ്യ 18,00,000 ആയിരുന്നു. കഴിഞ്ഞ 80 വര്‍ഷത്തെ വിയന്നയുടെ ചരിത്രത്തില്‍ ഇത് വളരെ വലുതാണ്. വിയന്നയിലെപ്പോലെ ജനസംഖ്യയുടെ കാര്യത്തില്‍ ഇത്രയധികം വളര്‍ച്ച പെട്ടെന്നുണ്ടായ മറ്റൊരു സിറ്റി യൂറോപ്പിലില്ല എന്നതാണ് വസ്തുത.

ജര്‍മന്‍ ഭാഷ സംസാരിക്കുന്ന സിറ്റികളില്‍ ബര്‍ലിന്‍ മാത്രമാണ് ഇതിനൊരപവാദം. ഓരോ വര്‍ഷവും വിയന്നിലെ ജനസംഖ്യയില്‍ 20,000 ത്തിന്റെ വര്‍ധനവാണ് ഉണ്ടാകുന്നത്. 2024 ആകുമ്പോള്‍ വിയന്നയിലെ ജനസംഖ്യ 20,00,000 ആയിത്തീരും എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത് 2034 ആകുമ്പോള്‍ 21,00,000 ആയിത്തീരും

ഡൊണൌസ്റാറ്റ്, ഫവോറിറ്റന്‍, ഫ്ളേറിസ് ഡോര്‍ഫ്, ലാന്‍ഡ് സ്ട്രാസെ, ലീയോ

പോള്‍ഡൌ എന്നീ ജില്ലകളില്‍ ജനസംഖ്യ പെരുകുമ്പോള്‍ ഇന്നറന്‍ സ്റാറ്റ്, ഹീറ്റ്സിംഗ്, ഡോബ്ളിംഗ് എന്നീ ജില്ലകളില്‍ ജനസംഖ്യയില്‍ കുറവുണ്ടാകും. എന്നാല്‍ 2016 ഓടുകൂടി വിയന്നയിലെ ചെറുപ്പക്കാരുടെ സംഖ്യ 14.2 ശതമാനമായിമാറും. അതായത് 15 വയസിനു താഴെയുള്ളവരുടെ സംഖ്യയില്‍ ഗണ്യമായ വര്‍ധനവുണ്ടാകും. ഓസ്ട്രിയയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ചെറുപ്പക്കാര്‍ ഏറ്റവുമധികമുള്ളത് വിയന്നയിലാണ്.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍