മരിയന്‍ കുടുംബ സംഗമത്തിന് റോസാ മിസ്റികയില്‍ തുടക്കം കുറിച്ചു
Thursday, November 20, 2014 7:17 AM IST
റോം: ഇറ്റലിയിലെ ങീിശേരവശമൃശ എീിലിേലഹഹല യിലുള്ള റോസാ മിസ്റിക മാതാവിന്റെ തിരുസന്നിധിയില്‍ ഒീഹ്യ ഇൃീ എമശവേ ങശശീിൈ ടംശ്വേലൃഹമിറ നടത്തിയ ഒന്നാം മരിയന്‍ കുടുംബ സംഗമം നടന്നു. നൂറോളം പേര്‍ പങ്കെടുത്ത കണ്‍വന്‍ഷനില്‍ 25 കുട്ടികളുടെ സാന്നിധ്യം വളരെ ശ്രദ്ധേയമായിരുന്നു.

സ്വിസ് മലയാളികള്‍ക്ക് സുപരിചിതനായ റവ. ഫാ. തോമസ് കുരുവിളയുടെ അനുഗ്രഹാശിസോടെ നടന്ന കണ്‍വെന്‍ഷന്‍ വത്തിക്കാനില്‍ നിന്നും എത്തിയ റവ. ഫാ. തോമസ് വിട്മര്‍, റവ. ഫാ. സിറില്‍ ആനന്ദ് എന്നീ വൈദികരുടെയും പ്രസിദ്ധ വചനപ്രഘോഷകന്‍ ബ്രദര്‍ സണ്ണി സ്റീഫന്റെയും സജീവ സാന്നിധ്യത്തില്‍ അവിസ്മരണീയമായി.

കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും മാതാപിതാക്കള്‍കുമായി പ്രത്യേകം ക്ളാസുകള്‍ നടന്നു. റോസാ മിസ്റികയിലെ ലളിതസുന്ദരമായ ആത്മീയാന്തരീക്ഷത്തില്‍ വിശുദ്ധ കുര്‍ബാനയും ആരാധനയും പ്രദക്ഷിണവും നടന്നു.

സൂറിച്ചിലെ സേബാഹിലുള്ള മരിയന്‍ ദേവാലയത്തിലെ മുന്‍ വികാരി ഫാ. തോമസ് വിട്മര്‍ ആണ് യുവജനങ്ങള്‍ക്ക് മാര്‍ഗനിദേശങ്ങളും ക്ളാസുകളും നടത്തിയത്. അതുപോലെ മുതിര്‍ന്നവര്‍ക്കായി ഫാ. സിറില്‍ ആനന്ദും ബ്രദര്‍ സണ്ണി സ്റീഫനും ജീവിതഗന്ധിയായ അനുഭവസാക്ഷ്യങ്ങളും വചന പ്രഘോഷണവും നടത്തി. യുറോപ്യന്‍ ജീവിത പശ്ചാത്തലത്തില്‍ കുടുംബബന്ധങ്ങളുടെ പ്രാധാന്യത്തെക്കു റിച്ചും ആത്മീയ നവീകരണത്തിന്റെ പ്രസക്തിയെക്കുറിച്ചും അതിലുപരി കുഞ്ഞുങ്ങളുടെ വളര്‍ച്ചയില്‍ വിശ്വാസജീവിതത്തിനുള്ള പങ്കിനെക്കുറിച്ചും അറിവുപകരുന്ന പ്രഘോഷണങ്ങള്‍ നടന്നു.

സര്‍വ വിശുദ്ധരുടെയും ദിനമായ നവംബര്‍ ഒന്നിന് വൈകിട്ട് മെഴുകുതിരി വെളിച്ചത്തില്‍ ഭക്തിനിര്‍ഭരമായ ആരാധന നടന്നു. പരേതരുടെ ദിനമായ നവംബര്‍ രണ്ടിന് (ഞായര്‍) വിശുദ്ധ കുര്‍ബാനക്കുശേഷം നടന്ന പ്രദിക്ഷണം മലയാളി സമൂഹത്തോട് ചേര്‍ന്ന് മറ്റു രാജ്യങ്ങളില്‍ നിന്നുമുള്ള ഭക്തജനങ്ങളും ഒത്തുചേര്‍ന്ന് ആഘോഷപ്രദമാക്കി. യേശുനാധന്റെയും പരിശുദ്ധ അമ്മയുടെയും തിരുസ്വരൂപങ്ങളും പുഷ്പങ്ങളും മുത്തുക്കുടകളും കൊടികളുമൊക്കെയായി പ്രദക്ഷിണം മനോഹരമായും ചിട്ടയായും നടത്തി.

റോസാ മിസ്റികയുടെ ചരിത്രത്തില ആദ്യമായാണ് ഒരു മലയാളി സമൂഹത്തിന്റെ നേതൃത്വത്തില്‍ രണ്ടുദിവസം നീണ്ടു നിന്ന ആരാധന ശുശ്രൂഷകളും പ്രദക്ഷിണവും നടത്തുന്നത്.

രണ്ടാം മരിയന്‍ കുടുംബ സംഗമം 2015 ഒക്ടോബറില്‍ വീണ്ടും റോസാ മിസ്ടികയില്‍ നടക്കുമെന്ന് ഹോളി ക്രോസ് ഫേത് മിഷന്‍ അറിയിച്ചു. കൃത്യമായ തീയതികളും കാര്യപരിപാടികളും താമസിയാതെ പ്രസിദ്ധപ്പെടുത്തും. യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിശ്വാസസമൂഹങ്ങള്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ പ്രത്യാശ പ്രകടിപ്പിച്ചു.

റിപ്പോര്‍ട്ട്: ഷാജി രാമനാലില്‍