'ഫുഡ് ഫെസ്റിവല്‍ 2014' നവംബര്‍ 22ന്
Monday, November 17, 2014 10:18 AM IST
സന്ദര്‍ലാന്‍ഡ്: സാംസ്കാരിക ശാക്തീകരണത്തിന് പുതിയ മാനങ്ങള്‍ നല്‍കി. രുചിയുടെ വൈവിധ്യങ്ങള്‍ കൊണ്ട് സ്നേഹഭാഷ്യം രചിക്കാന്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ അംഗങ്ങള്‍ ഒരുങ്ങുന്നു.

നവംബര്‍ 22ന് (ശനി) വൈകുന്നേരം സ്റീല്‍സ് ഹാളില്‍. വൈകുന്നേരം മൂന്നോടെ ആരംഭിക്കും. ഭക്ഷ്യമേളയില്‍ കേരളത്തിന്റെ തനതായ വിഭവങ്ങളോടൊപ്പം നോര്‍ത്ത് ഇന്ത്യന്‍ ആഹാരവിഭവങ്ങളും സ്ഥാനം പിടിക്കും.

വാശിയോടെയും അതോടൊപ്പം സ്നേഹപൂര്‍വമായ മത്സരവേദിയില്‍ മത്സരാര്‍ഥികള്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്യും. തുടര്‍ന്ന് നടക്കുന്ന ജനറല്‍ മീറ്റിംഗില്‍ നിന്നും വരും വര്‍ഷങ്ങളിലേക്കുള്ള സാരഥികളെ തിരഞ്ഞെടുക്കുന്നതായിരിക്കും. മനസില്‍ തങ്ങി നില്‍ക്കുന്ന ഒരു പിടി രുചിയുടെ ഓര്‍മകള്‍ ബാക്കി വയ്ക്കുന്ന രുചിമേളകള്‍ക്ക് കാതോര്‍ത്ത്, അംഗങ്ങള്‍ കാത്തിരിക്കുന്നു. അസോസിയേഷന്‍ രൂപീകരണത്തിന്റെ ദശവാര്‍ഷികം ആഘോഷിക്കുന്ന ഐസിഎയുടെ മെഗാദശവാര്‍ഷിക പരിപാടി ജനുവരി 10 ന് സെന്റ് ഐടന്‍സ് സ്കൂള്‍ ഹാളില്‍ നടക്കും.

സംഗമവേദി: ഉലുളീൃേറ & ങശഹഹളശലഹറ ഇീാാൌിശ്യേ ഇലിൃല, ടൌിറലൃഹമിറ ടഞ4 7തഖ.

റിപ്പോര്‍ട്ട്: മാത്യു ജോസഫ്