സ്വിറ്റ്സര്‍ലന്‍ഡില്‍ പരുമല തിരുമേനിയുടെ ഓര്‍മപെരുന്നാള്‍ ആഘോഷിച്ചു
Thursday, November 13, 2014 8:07 AM IST
സൂറിച്ച്: മലങ്കരയിലെ മഹാപരിശുദ്ധനായ മോര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ 112-ാമത് ഓര്‍മപെരുന്നാള്‍ സ്വിറ്റ്സര്‍ലന്‍ഡിലെ യാക്കോബായ സുറിയാനി ക്രിസ്ത്യാനികള്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു.

പ്രഭാതനമസ്കാരം, വിശുദ്ധ കുര്‍ബാന, മധ്യസ്ഥ പ്രാര്‍ഥന, പെരുന്നാള്‍ സന്ദേശം, ആശീര്‍വാദം, സ്നേഹവിരുന്ന് എന്നിവ നടന്നു.

ആര്‍ത്തിലെ മോര്‍ ഔഗേന്‍ ദയറായിലെ ഗബ്രിയേല്‍ റമ്പാച്ചന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് പെരുന്നാള്‍ സന്ദേശവും ആശിര്‍വാദവും നല്‍കി.

റിപ്പോര്‍ട്ട്: ബെന്നി വര്‍ഗീസ് കക്കാട്ട്