വിയന്ന സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ ദൈവമാതാവിന്റെ ഓര്‍മപ്പെരുന്നാള്‍ നവംബര്‍ 15, 16 തീയതികളി
Wednesday, November 12, 2014 7:10 AM IST
വിയന്ന: മധ്യയൂറോപ്പ് മഹായിടവകയുടെ ആസ്ഥാന ദേവാലയമായ വിയന്ന സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ പരിശുദ്ധ ദൈവ മാതാവിന്റെ ഓര്‍മപ്പെരുന്നാള്‍ ആഘോഷിക്കുന്നു.

നവംബര്‍ 15, 16 (ശനി, ഞായര്‍) തീയതികളിലാണ് ഓര്‍മപ്പെരുന്നാള്‍. തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് ഡോ. മാത്യൂസ് മോര്‍ അന്തീമോസ് തിരുമേനി മുഖ്യകാര്‍മികത്വം വഹിക്കും.

ശനി വൈകുന്നരം 5.30 ന് പള്ളിയങ്കണത്തില്‍ തിരുമേനിയുടെ മുഖ്യകാര്‍മികത്വത്തില്‍ സന്ധ്യാപ്രാര്‍ഥനയും പ്രദക്ഷിണവും നടക്കും. 7.30 ന് പൊതുസമ്മേളനം എട്ടിന് അത്താഴവിരുന്നും ഉണ്ടായിരിക്കും.

ഞായര്‍ ഉച്ചയ്ക്ക് 12 ന് പ്രഭാതനമസ്കാരവും 12.30 ന് നടക്കുന്ന വിശുദ്ധ കുര്‍ബാനക്ക് ഡോ. മാത്യൂസ് മോര്‍ അന്തീമോസ് തിരുമേനി മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് 1.45 ന് മാതാവിനോടുള്ള മധ്യസ്ഥ പ്രാര്‍ഥനയും ആശീര്‍വാദവും, 2.30 ന് സ്നേഹവിരുന്നും ഉണ്ടായിരിക്കും.

വൈകുന്നേരം നാലിന് നടക്കുന്ന കൊടിയിറക്കോടു കൂടി പെരുന്നാള്‍ തിരുക്കര്‍മങ്ങള്‍ സമാപിക്കും.

വിശദവിവരങ്ങള്‍ക്ക്: ഫാ. ജോഷി വെട്ടിക്കാട്ടില്‍ 00436506903605.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍