വേള്‍ഡ് മലയാളി കൌണ്‍സില്‍ പ്രതിഭാ സംഗമം: അപേക്ഷ ക്ഷണിച്ചു
Tuesday, November 11, 2014 10:10 AM IST
ഡബ്ളിന്‍: വേള്‍ഡ് മലയാളി കൌണ്‍സില്‍ അയര്‍ലന്‍ഡ് പ്രൊവിന്‍സ് നേതൃത്വം നല്‍കുന്ന ആറാമത് പ്രതിഭാസംഗമത്തിന് അപേക്ഷ ക്ഷണിച്ചു.

ലിവിംഗ് സര്‍ട്ട് പരീക്ഷയില്‍ 500 പോയിന്റോ അതിനു മുകളിലോ നേടിയവര്‍ക്കും ജൂണിയര്‍ സര്‍ട്ടില്‍ ഹയര്‍ ലെവലില്‍ എട്ട് 'എ' കരസ്ഥമാക്കിയവര്‍ക്കും അപേക്ഷിക്കാം.

നവംബര്‍ 15ന് ഐഡിയ സ്റാര്‍സിംഗര്‍ ഫെയിം അഞ്ജു ജോസഫ് നയിക്കുന്ന രാഗാഞ്ജലിയോടനുബന്ധിച്ച് പ്രതിഭകളെ ആദരിക്കുമെന്ന് ചെയര്‍മാന്‍ ബിജു ഇടക്കുന്നത്ത്, പ്രസിഡന്റ് ദീപു ശ്രീധര്‍, സെക്രട്ടറി മാര്‍ട്ടിന്‍ സ്കറിയ, ട്രഷറര്‍ തോമസ് മാത്യു എന്നിവര്‍ അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക്: ജോണ്‍സന്‍ ചക്കാലയ്ക്കല്‍ 0871300309, സുനില്‍ ഫ്രാന്‍സിസ് 0894893009, മാത്യുസ് ചേലക്കല്‍ 0876369380,

റിപ്പോര്‍ട്ട്: രാജു കുന്നക്കാട്ട്