ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ട് ജര്‍മനിയിലെ നമ്പര്‍ വണ്‍
Monday, November 10, 2014 10:00 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ജര്‍മനിയിലെ നമ്പര്‍ വണ്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു. ഏതാണ്ട് 11 മില്യണ്‍ യാത്രക്കാര്‍ പ്രതിവര്‍ഷം വിമാന യാത്രക്കായി ഈ എയര്‍പോര്‍ട്ട് ഉപയോഗിക്കുന്നു. ജര്‍മനിയിലെ ബെര്‍ലിന്‍, ഹംബൂര്‍ഗ്, ഡ്യൂസല്‍ഡോര്‍ഫ്, ഫ്രാങ്ക്ഫര്‍ട്ട്, സ്റുട്ട്ഗാര്‍ട്ട്, മ്യൂണിക് എന്നീ എയര്‍പോര്‍ട്ടുകള്‍ വിലയിരുത്തിയാണ് ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ട് നമ്പര്‍ വണ്‍ ആയി തെരഞ്ഞെടുത്തത്.

സൌകര്യപ്രദമായ നല്ല ചെക്ക്-ഇന്‍, ടെര്‍മിനല്‍ സൌകര്യങ്ങള്‍, റസ്ററന്റ് സൌകര്യം, കടകള്‍, സര്‍വീസ് ലഭ്യത എന്നിവയാണ് നമ്പര്‍ വണ്‍ എയര്‍പോര്‍ട്ടിനുവേണ്ടി പരിഗണിച്ചത്.

കഴിഞ്ഞ വര്‍ഷം 2013 ല്‍ സര്‍വീസ് മേഖലയിലെ ഏറ്റവും ഉയര്‍ന്ന റേറ്റിംഗ് ആയ സില്‍വര്‍ ചാമ്പ്യന്‍ പദവി ആണ് ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടിന് ലഭിച്ചിരുന്നു. ഗ്രെയിറ്റ് റ്റു ഹാവ് യു ഹിയര്‍ (ഴൃലമ ീ വമ്ല ്യീൌ വലൃല) എന്ന മുദ്രാവാക്യത്തിലും പ്രചോദനത്തിലുമാണ് ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടിന്റെ സേവനം. മലയാളം ഉള്‍പ്പെടെ 22 ലോക ഭാഷകളില്‍ യാത്രക്കാര്‍ക്ക് സേവനം ലഭിക്കുന്ന ഏക എയര്‍പോര്‍ട്ടാണ് ഫ്രാങ്ക്ഫര്‍ട്ട്.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍