സ്വര്‍ണത്തിന്റെ കരുതല്‍ ശേഖരത്തില്‍ ഇന്ത്യക്ക് ഒമ്പതാം സ്ഥാനം
Friday, November 7, 2014 10:10 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ലോകത്ത് സ്വര്‍ണത്തിന്റെ കരുതല്‍ ശേഖരത്തില്‍ ഇന്ത്യക്ക് ഒമ്പതാം സ്ഥാനം. ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടും വേള്‍ഡ് ഗോള്‍ഡ് കൌണ്‍സിലും പുറത്തുവിട്ട പുതിയ സ്റാറ്റിക്സിലാണ് ഇന്ത്യ ആദ്യപത്തില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്.

ഒന്നാം സ്ഥാനം (8133.5 ടണ്‍) അമേരിക്കക്കും രണ്ടാം സ്ഥാനം (384.2 ടണ്‍) ജര്‍മനിക്കുമാണ്. മൂന്ന് മുതല്‍ എട്ട് വരെയുള്ള സ്ഥാനങ്ങള്‍ യഥാക്രമം: ഇറ്റലി, ഫ്രാന്‍സ്, റഷ്യാ, ചൈന, സ്വിറ്റ്സര്‍ലന്‍ഡ്, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ക്കാണ്. പത്ത് ലോകസാമ്പത്തിക രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യക്ക് ഇത്രയും സ്വര്‍ണത്തിന്റെ കരുതല്‍ ശേഖരമുള്ളത് വളരെ ശുഭകരമാണെന്ന് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് ചെയര്‍മാന്‍ പറഞ്ഞു. ലോകത്തിലെ സ്വര്‍ണത്തിന്റെ കരുതല്‍ ശേഖരത്തിന്റെ ചാര്‍ട്ട് ഈ റിപ്പോര്‍ട്ടിനോടൊപ്പം ചേര്‍ത്തിരിക്കുന്നു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍