ഓള്‍ അയര്‍ലന്‍ഡ് ചെസ്: ദിവാനോ, നിന, സാന്റോ ജേതാക്കള്‍
Monday, November 3, 2014 10:19 AM IST
ഡബ്ളിന്‍: ലൂക്കനില്‍ നടന്ന ഓള്‍ അയര്‍ലന്‍ഡ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ദിവാനോ ജോസ്, നിനാ റെബി, സാന്റോ സെന്‍ എന്നിവര്‍ ജേതാക്കളായി. അണ്ടര്‍ 16, 12, 8, എന്നീ വിഭാഗങ്ങളിലാണ് യഥാക്രമം ഇവര്‍ ചാമ്പ്യന്മാരായത്. കേരളാ ഹൌസിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി.

അണ്ടര്‍ 16 വിഭാഗത്തില്‍ എല്‍ദോസ്, നോബിള്‍, അണ്ടര്‍ 12 ഗോഡ്ലി രാജു, അലന്‍, അണ്ടര്‍ 8 നിവേദ്, മെര്‍വിന്‍ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ജയദേവ് വള്ളോത്ത് ചാന്‍മ്പ്യന്‍ഷിപ്പ് നിയന്ത്രിച്ചു.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍