അയര്‍ലന്‍ഡ് ക്നാനായ കാത്തലിക് അസോസിയേഷന് നവനേതൃത്വം
Monday, November 3, 2014 7:49 AM IST
ഡബ്ളിന്‍: അയര്‍ലന്‍ഡ് ക്നാനായ കാത്തലിക് അസോസിയേഷന് പുതിയ നേതൃത്വം. ക്നാനായ കാത്തലിക് അസോസിയേഷന്‍ അയര്‍ലന്‍ഡിന്റെ പൊതുയോഗം പ്രസിഡന്റ് ബിജു വെട്ടിക്കനാലിന്റെ അധ്യക്ഷതയില്‍ താലാ കില്‍നമന ഹാളില്‍ ചേര്‍ന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി ജ്യോതിസ് മാത്യു പാറപ്പുറത്ത് (പ്രസിഡന്റ്), സണ്ണി ഇളംകുളത്ത് (വൈസ് പ്രസിഡന്റ്), ജോസ് ജോണ്‍ കൊച്ചാലുങ്കല്‍ (സെക്രട്ടറി), വിനോദ് ചേരിയില്‍ (ജോ. സെക്രട്ടറി), തോമസ് ജോയി കളപ്പുരയ്ക്കല്‍ (ട്രഷറര്‍), ജോസഫ് ചാക്കോ (ബോബന്‍) (ജോ. ട്രഷറര്‍), ജോബി മലയില്‍ (ഉപദേഷ്ടാവ്) എന്നിവരെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളെ അഭിനന്ദിച്ചുകൊണ്ട് ബിജു വെട്ടിക്കനാല്‍, ബിന്ദു ജോമോന്‍, ജയ്മോന്‍ കിഴക്കേക്കാട്ടില്‍, ബിജു പന്തല്ലൂര്‍, ഗ്രേസി മാത്യൂസ് ചേലയ്ക്കല്‍, സാജുമോന്‍ വട്ടുകുളത്തില്‍, ജോയിച്ചന്‍ ഒഴുകയില്‍ എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: രാജു കുന്നക്കാട്ട്