സ്വര്‍ണത്തിളക്കവുമായി യൂനിറ്റാസ് 'അയര്‍ലന്‍ഡ് കാ ടാലന്റ്' കലാകിരീടം ആഞ്ചല മേരി ജോസിന്
Thursday, October 30, 2014 7:34 AM IST
ഡബ്ളിന്‍: ആഗോള അയര്‍ലന്‍ഡ് ഇന്ത്യന്‍ യുവതാരങ്ങള്‍ മാറ്റുരച്ച അയര്‍ലന്‍ഡ് കാ ടാലന്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ക്ളാസിക്കല്‍ നൃത്ത മത്സരത്തില്‍ ആഞ്ചല മേരി ജോസിന് കലാകിരീടം.

ഒക്ടോബര്‍ 19ന് (ഞായര്‍) നടന്ന മത്സത്തില്‍ മുപ്പതില്‍പരം താരങ്ങളെ പൊരുതിതോല്‍പ്പിച്ചാണ് അയര്‍ലന്‍ഡ് കാ ടാലന്റ് സബ് ജൂണിയര്‍ കലാകിരീടം ആഞ്ചല സ്വന്തമാക്കിയത്.

ജര്‍മനി, സ്വറ്റ്സര്‍ലന്‍ഡ്, അയര്‍ലന്‍ഡ് തുടങ്ങി പല യൂറോപ്യന്‍ രാജ്യങ്ങളിലും വിവിധ വേദികളിലായി നിരവധി സമ്മാനങ്ങള്‍ സ്വന്തമാക്കിയ ആഞ്ചല, ഈ വര്‍ഷം നടന്ന ലൌത്ത്-മീത്ത് സ്കൂള്‍ സ്റാര്‍ ടാലന്റ് കോംപറ്റീഷനിലും ക്ളാസിക്കല്‍ നൃത്ത കിരീടം ചൂടിയിട്ടുണ്ട്.

മുദ്ര സ്കൂള്‍ ഓഫ് ഇന്ത്യന്‍ ക്ളാസിക്കല്‍ ആര്‍ട്സില്‍ ധന്യാ കിരണിന്റെ ശിഷ്യയാണ് ആഞ്ചല.

അയര്‍ലന്‍ഡിലെ ദ്രോഹ്ഡയില്‍ താമസമാക്കിയിട്ടുള്ള ജോസ് - നൈസി ദമ്പതികളുടെ മകളാണ് ആഞ്ചല മേരി ജോസ്.