അയര്‍ലന്‍ഡിലെ കേരളപ്പിറവി ആഘോഷങ്ങള്‍ക്ക് ഡബ്ള്യുഎംസി നേതൃത്വം നല്‍കും
Wednesday, October 29, 2014 6:36 AM IST
ഡബ്ളിന്‍: കേരളത്തനിമയും സംസ്കാരവും തുടികൊട്ടുന്ന നിരവധി പരിപാടികളുമായി വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ (ഡബ്ള്യുഎംസി) നേതൃത്വത്തില്‍ നവംബര്‍ ഒന്നിന് നടക്കും.

വൈകുന്നേരം 6.30 മുതല്‍ ബുഷ് റിസോഴ്സ് സെന്ററിലാണ് കേരളപ്പിറവി ആഘോഷം നടത്തുന്നത്. തിരുവാതിര, കേരള നടനം എന്നിവ പരിപാടികള്‍ക്ക് മാറ്റു കൂട്ടും.

ചെയര്‍മാന്‍ ബിജു ഇടക്കുന്നത്തിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ ഗ്ളോബല്‍ വൈസ് ചെയര്‍മാന്‍ രാജു കുന്നക്കാട്ട്, യൂറോപ്പ് റീജിയണ്‍ ചെയര്‍മാന്‍ ഷൈബു കൊച്ചിന്‍, അസോസിയേറ്റ് സെക്രട്ടറി മജു പേയ്ക്കല്‍, പ്രസിഡന്റ് ദീപു ശ്രീധര്‍, സെക്രട്ടറി മാര്‍ട്ടിന്‍ പുലിക്കുന്നേല്‍, ട്രഷറര്‍ തോമസ് മാത്യു തുടങ്ങിയവര്‍ പ്രസംഗിക്കും.