രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന് ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍
Tuesday, October 28, 2014 6:46 AM IST
ബര്‍മിംഗ്ഹാം: അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രത്തിലെ ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ ഡിസംബര്‍ രണ്ടാം ശനിയാഴ്ചയിലെ കണ്‍വന്‍ഷന് നേതൃത്വം നല്‍കും.

മാഞ്ചസ്ററില്‍ പതിനായിരക്കണക്കിനു വിശ്വാസികള്‍ ഒന്നിച്ച് അഭിഷേകാഗ്നി കണ്‍വന്‍ഷനുശേഷം യുകെയില്‍ എത്തുന്ന ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലിന്റെ അഭിഷേകാഗ്നി കണ്‍വന്‍ഷനായി സെഹിയോന്‍ ടീമംഗങ്ങള്‍ മധ്യസ്ഥ പ്രാര്‍ഥനകള്‍ ആരംഭിച്ചു.

നവംബര്‍ രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ ബര്‍മിംഗ്ഹാം അതിരൂപത വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ തിമോത്തിയും ഫാ. സോജി ഓലിക്കല്‍, ഫാ. സാജു ഇലഞ്ഞിയും സംയുക്തമായി നയിക്കും.

നവംബര്‍ എട്ടിന് രാവിലെ എട്ടിന് ജപമാലയോടെ ആരംഭിക്കുന്ന ഏകദിന കണ്‍വന്‍ഷനില്‍ ഇംഗ്ളീഷിലും മലയാളത്തിലും പ്രത്യേക ധ്യാനം നടക്കും. വിവിധ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ കുട്ടികള്‍ക്ക് പ്രത്യേക ധ്യാനം. കിഡ്സ് ഫോര്‍ കിംഗ്ഡത്തിന്റെ നേതൃത്വത്തില്‍ നടക്കുന്നതാണ്.

വിലാസം : ആലവേലഹ ഇലിൃല, ആ70 7ഖണ.

റിപ്പോര്‍ട്ട്: സക്കറിയ പുത്തന്‍കളം